വ്യായാമമുറകളിൽ ഏതൊരാൾക്കും ലളിതമായി അഭ്യസിക്കാൻ ആവുന്നതും ശരീരത്തിന് വളരെ ഗുണകരവുമായ ഒരു വ്യായാമമുറയാണ് സൂര്യനമസ്കാരം. സൂര്യനുദിക്കുന്ന സമയത്തും സൂര്യൻ അസ്തമിക്കുന്ന സമയത്തും ഇത് അഭ്യസിക്കുകയാണെങ്കിൽ ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി വേണ്ട അളവിൽ ആകും. ശരീരത്തിലെ എല്ലാ സന്ധികൾക്കും പേശികൾക്കും അയവ് നൽകുന്ന ചലനങ്ങളാണ് സൂര്യ നമസ്കാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പുരാതനകാലം മുതൽക്കേ അ ഭാരതത്തിൽ മുനിമാരും ഋഷിമാരും ദിവസേന സൂര്യനമസ്കാരം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇത് സ്ഥിരമായി ചെയ്താൽ ജരാനരകൾ വരെ ബാധിക്കില്ലെന്നാണ് വിശ്വാസം. പണ്ടൊക്കെ ഗുരുമുഖത്തു നിന്നാണ് ഈ വ്യായാമം പഠിച് അഭ്യസിച്ചിരുന്നത്. മാനസിക പ്രവർത്തനങ്ങളെ വരെ സ്വാധീനിക്കാൻ ഈ വ്യായാമത്തിന് ഉള്ളതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വ്യക്തിത്വവികസനത്തിന് ഈ വ്യായാമം ഉത്തമമാണ്.
നടുവേദനയുള്ളവരും രക്തസമ്മർദമുള്ളവരും ഒരു ആചാര്യനെ കീഴിൽ അഭ്യർത്ഥിക്കുകയാണ് നല്ലത്. ഇത് അഭ്യസിക്കാൻ തറയിൽ കട്ടിയുള്ള തുണി വിരിച്ച് വേണം ചെയ്യാൻ.
സൂര്യ നമസ്കാരം ചെയ്യുമ്പോൾ ചില അവസ്ഥകളിൽ ശ്വാസം ഉള്ളിലേക്ക് എടുത്തും മറ്റ് ചില അവസ്ഥകളിൽ പുറത്തേക്കു വിട്ടുമാണ് ചെയ്യേണ്ടത്. ശ്വാസം പിടിച്ചുനിർത്തി ചെയ്യേണ്ട അവസ്ഥകളും സൂര്യ നമസ്കാരത്തിൽ ഉണ്ട്. 24 യോഗാസങളുടെ ഗുണമാണ് സൂര്യ നമസ്കാരത്തിൽ കൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്നത്. എന്നാൽ ഇത് 12 യോഗാസനങ്ങളുടെ സംയോജനവും ആണ്.
30 മിനിറ്റ് നേരം സൂര്യനമസ്കാരം ചെയ്താൽ 420 കലോറി എരിഞ്ഞു തീരും എന്നാണ് കണക്ക്. തോളിനും ചുമലിനും കൈകൾക്കും ഉദരത്തിനും മതിയായ വ്യായാമം സൂര്യ നമസ്കാരത്തിൽ കൂടെ പ്രാപ്തമാക്കുന്നു. ചർമത്തിന് ഇന്ന് തിളക്കം കിട്ടാൻ ഉപകരിക്കുന്നതാണ് സൂര്യനമസ്കാരം. തൊലിക്കടിയിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇല്ലാതാകുന്നത് കൊണ്ടാണ് ചർമത്തിന് ഇൗ ഗുണം ലഭിക്കുന്നത്.
വിശ്വാസത്തിൻറെ ഭാഗമായി സൂര്യനമസ്കാരം ചെയ്യുന്നവരും വ്യായാമമായി കരുതി സൂര്യനമസ്കാരം ചെയ്യുന്നവരും ഉണ്ട്. വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ ചെയ്യുമ്പോൾ പാലിക്കേണ്ട നിഷ്ഠകൾ വ്യായാമം ആയി കരുതി ചെയ്യുമ്പോൾ അനുഷ്ഠിക്കേണ്ടതില്ല.