ചൂടുകാലത്ത് കുടിക്കാന്‍ ഏറ്റവും നല്ലതാണ് തണുത്ത നാരങ്ങാവെള്ളം. എല്ലാവർക്കും ഇഷ്ടമായ ഒരു പാനീയം കൂടിയാണ് നാരങ്ങാ വെള്ളം. രുചികരം മാത്രമല്ല നമ്മുടെ ബ്ലഡ് പ്ലെഷർ പെട്ടെന്ന് കുറഞ്ഞാൽ അത് നേരെ ആക്കി എടുക്കാൻ നാരങ്ങാ വെള്ളത്തിന് കഴിയും. നമ്മുടെ ഇഷ്ടത്തിന് വേണമെങ്കിൽ ഉപ്പോ അല്ലെങ്കിൽ പഞ്ചസാരയോ തേനോ ഉപയോഗിച്ചു നാരങ്ങാ വെള്ളം ആക്കാൻ കഴിയും. എന്നാൽ സാധാരണ രീതിയിൽ അല്ലാതെ ഒരു വ്യത്യസ്തമായ രീതിയിൽ നാരങ്ങാ വെള്ളം ആക്കി നോക്കിയാലോ. ചുവപ്പുനിറത്തില്‍ ആകര്‍ഷകമായ നാരങ്ങാവെള്ളം കാണുമ്പോള്‍ ആര്‍ക്കും ഒന്നു കുടിച്ചു നോക്കാന്‍ തോന്നും അല്ലെ? ചെമ്പരത്തി കൊണ്ടുള്ള അടിപൊളി നാരങ്ങാ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
നല്ല ചുവന്ന ചെമ്പരത്തിപ്പൂവ് വേണം ഇതിനായി എടുക്കാൻ. ഒരു ചെമ്പരത്തിപ്പൂവ് എടുത്ത്, അതിന്റെ ഇതളുകൾ നന്നായി കഴുകുക ശേഷം നല്ല വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കുക. പൂവ് നന്നായി തിളച്ചു വരുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ നിറമെല്ലാം വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങും. ശേഷം ഇത് നന്നായി അരിച്ചെടുത്ത് മാറ്റി വയ്‌ക്കുക.
പിന്നീട് രണ്ട് നാരങ്ങയുടെ നീര് നന്നായി പിഴിഞ്ഞ് കുരുകളഞ്ഞ് എടുക്കുക, മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാരയും പിഴിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാനീരും നല്ല രുചിക്ക് ഒരു കഷണം ഇഞ്ചിയും കുറച്ച് ഏലയ്‌ക്കയും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം ആദ്യം തയ്യാറാക്കി വെച്ചിരുന്ന ചെമ്പരത്തിയുടെ ചുവന്ന ലായനിയും മിക്സിയിൽ തയ്യാറാക്കിയ നാരങ്ങാ വെള്ളവും കൂട്ടി യോജിപ്പിക്കുക. കാഴ്ചയിൽ മാത്രമല്ല നല്ല രുചികരവും ആണ് ഈ ചെമ്പരത്തി നാരങ്ങാ വെള്ളം. പ്രകൃതി ദത്തമായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ യാതൊരു പാർശ്വ ഫലങ്ങളും ഉണ്ടാകുകയില്ല.
ചെമ്പരത്തിപ്പൂവിന്റെ ഔഷധഗുണങ്ങൾ
ചെമ്പരത്തിപ്പൂ കൊണ്ട് മുടി കളർ ചെയ്യാം. ചെമ്പത്തി ഹെയർ ഡൈ തയ്യാറാക്കുന്ന വിധം