മുളപ്പിച്ച പയര്‍ കഴിച്ചിട്ടുണ്ടോ? പലര്‍ക്കും ഇഷ്ടമാകില്ലായിരിക്കും ഇതിന്റെ ടേസ്റ്റ്. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ഉള്ളവര്‍ കഴിക്കുന്ന ആഹാരമാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ അവ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ചെറുപയര്‍, വന്‍പയര്‍, കടല എന്നിങ്ങനെയുള്ള പയര്‍ വര്‍ഗങ്ങള് എല്ലാം തന്നെ മുളപ്പിച്ചു കഴിക്കാന്‍ സാധിക്കുന്നവയാണ്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി-ന്യൂട്രിയന്റുകള്‍ ഈ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുളപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍, ഇത് വഴി പയര്‍ വര്‍ഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും ഇവ സങ്കീര്‍ണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും എന്നത് കൊണ്ടാണ്.
പ്രധാനമായും മുളപ്പിക്കുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍
-
ചെറുപയര്‍
-
ഗോതമ്പ്
-
വന്‍പയര്‍
-
കടല
-
ഉലുവ
-
വെള്ളക്കടല
-
ബദാം
വേവിക്കാത്ത പച്ചക്കറികളിലും, പഴങ്ങളിലും അടങ്ങിയതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ എന്‍സൈമുകള്‍ മുളപ്പിച്ച വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് വഴി മികച്ച പ്രതിരോധ ശേഷി, ദഹനം നന്നായി നടക്കാന്‍, ശരീര ഭാരം കുറയ്ക്കാന്‍, പേശീബലം, വിളര്‍ച്ച തടയുക, ചര്‍മ്മ സംരക്ഷണം, എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള ഒരു ഔഷധമാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍. മുളപ്പിച്ച പയര്‍ അരച്ചെടുത്ത് ചപ്പാത്തി ആക്കി കഴിക്കുന്നതും ഏറെ നല്ലതാണ്. മുളപ്പിക്കുന്നത് വഴി പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയിലെ വിറ്റാമിന്‍ വര്‍ധിക്കുന്നു. വിറ്റാമിന്‍ എ, ബി കോംപ്ലക്‌സ്, സി, ഇ എന്നിവ ഇവയില്‍ ഏറ്റവും പ്രധാനമാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക് ആവിശ്യമായ അടിസ്ഥാന ഘടകങ്ങളായ അമിനോ ആസിഡുകള്‍ ശരീരത്തിന് ലഭിക്കാന്‍ മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളും, പയര്‍വര്‍ഗ്ഗങ്ങളും സഹായിക്കും എന്ന് മാത്രമല്ല കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങിയ ആല്‍ക്കലൈന്‍ മിനറലുകള്‍ ഇവയില്‍ അടങ്ങിരിക്കുന്നതിനാല്‍ ദഹനസമയത്ത് പ്രോട്ടീനുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യാനും ഇതിന് സാധിക്കുന്നു.
എന്നാല്‍ മുളപ്പിച് കഴിക്കുമ്പോ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള് ഒരിക്കലും പഴക്കം ചെയ്ത് കഴിക്കരുത്, പാചകം ചെയ്യുന്നത് മൂലം അവയിലെ പോഷക ഗുണങ്ങള്‍ നഷ്ടപ്പെട്ടേക്കാം.
എന്നാല്‍ നിങ്ങള്‍ക്ക് ആവി കയറ്റി കഴിക്കാന്‍ സാധിക്കും. ഒരിക്കലും വറുക്കാനോ, പൊരിക്കാനോ പാടില്ല.
കഴിക്കുന്നത് മുന്‍പ് അവ നന്നായി കഴുകണം.
സാലഡ് ആക്കി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍.
ബന്ധപ്പെട്ട വാർത്തകൾ
പയറുവർഗ്ഗങ്ങൾ മുളപ്പിച്ചു കഴിക്കണമെന്ന് പറയുന്നതിൻറെ പിന്നിലെ കാരണം