Updated on: 29 April, 2023 4:30 PM IST
Strawberry lowers bad cholesterol, lets find out more

ലോകത്തിലെ തന്നെ വളരെ പ്രശസ്‌തമായ പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി, രുചിയിൽ മാത്രമല്ല ഗുണത്തിലും ഇത് വളരെ പ്രശസ്തമാണ്. ശരീരത്തിലുണ്ടാവുന്ന ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെകിൽ നിത്യേന സ്ട്രോബെറി കഴിക്കുന്നത്, ശരീരത്തിലെ
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

കാൻസർ സാധ്യത ഇല്ലാതാക്കുന്നു:

സ്ട്രോബെറിയിലടങ്ങിയ ആൻറി ഓക്സിഡൻറുകൾ വിവിധ തരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വർദ്ധനവ് തടയുന്നു. ഇത് തന്നെ കാൻസർ സാധ്യത കുറയ്ക്കുന്ന ഒരു അവസ്ഥയാണ്. സ്ട്രോബെറിയിൽ കാണപ്പെടുന്ന അലജിക് ആസിഡ് ചിലതരം ക്യാൻസറുകളിലെ മുഴകളുടെ വളർച്ചയെ തടയുന്നു.

ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നു:

സ്ട്രോബെറിയിൽ അടങ്ങിയ ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം, ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു, ഇത് മികച്ച ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കുന്നു. ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി എന്നിവയിലെ പോളിഫെനോൾ എൽഡിഎൽ ഓക്സിഡേഷനും കാർഡിയോ വാസ്കുലർ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. 

എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു:

സ്ട്രോബെറിയിൽ ശരീരത്തിന് വളരെ വേണ്ടപ്പെട്ട മിനറലായ മാംഗനീസ് അടങ്ങിയിട്ടുണ്ട്, ഇത് അസ്ഥികളുടെ ഘടനയെ സംരക്ഷിക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തിൽ ഉപയോഗിക്കുന്നു. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വളരെ പ്രധാനപ്പെട്ട കാൽസ്യം ആഗിരണം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ധാതു കൂടിയാണ് മാംഗനീസ്.

ചർമ്മത്തിന് ഗുണം ചെയ്യുന്നു

ചർമ്മത്തിന് വളരെ ഗുണം ചെയ്യുന്ന വിറ്റാമിൻ സി, ഏറ്റവും ഉയർന്ന അളവിൽ സ്ട്രോബെറിയിൽ കാണപ്പെടുന്നു. സ്ട്രോബെറിയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, മുന്തിരിപ്പഴം ചർമ്മത്തിന്റെ വരൾച്ചയും ചുളിവുകളും ഉണ്ടാകുന്നത് തടയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കിവി കഴിക്കുന്നത്, വിളർച്ച ഇല്ലാതാക്കും !!

Pic Courtesy: Pexels.com

English Summary: Strawberry lowers bad cholesterol, lets find out more
Published on: 29 April 2023, 03:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now