കാണാൻ ഏറെ മനോഹരങ്ങളായ സ്ട്രോബറി പഴങ്ങൾ ആരോഗ്യ ജീവിതവും മനോഹരമാക്കുന്നു. ആൻറി ആക്സിഡിന്റുകളാൽ സമ്പുഷ്ടമായ സ്ട്രോബറി പഴങ്ങൾ നമ്മൾക്ക് പ്രധാനം ചെയ്യുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. മുതിർന്നവരും കുട്ടികളും പുളിപ്പും മധുരവും കലർന്ന ഇതിൻറെ രുചി ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇതിൻറെ ആരോഗ്യ വശങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഇതിൻറെ ചില ആരോഗ്യഗുണങ്ങൾ നോക്കാം.
ജീവകം C ധാരാളമുള്ളതിനാൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ സ്ട്രോബറിയുടെ ഉപയോഗം സഹായകമാകും. ഒരു ദിവസം ഒരു വ്യക്തിക്ക് വേണ്ട ഊർജ്ജം ഒരു സ്ട്രോബെറിയിൽ നിന്നുതന്നെ ലഭ്യമാകും. ഒരു സ്ട്രോബെറിയിൽ 51.5 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഈ ഫലവർഗം ദഹനത്തിന് അത്യുത്തമമാണ്. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ ഇത് കഴിക്കുന്നത് വഴി മുടി വളർച്ച വേഗത്തിലാകും. പൊട്ടാസ്യം അടങ്ങിയ സ്ട്രോബറി കഴിക്കുന്നതുവഴി രക്ത സമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫ്ലളവോനോയിഡുകൾ, ഇലാജിക് ആസിഡ് തുടങ്ങിയവ ഹൃദയാരോഗ്യ മികവുറ്റതാക്കുന്നു. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത ഫലവർഗമാണ് ഇത്. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ സ്ട്രോബറിയുടെ ഉപയോഗം കൂട്ടുന്നത് നല്ലതാണ്. ഫോളിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികളായ സ്ത്രീകൾ ഇത് കഴിക്കുന്നത് വഴി വിളർച്ച, ക്ഷീണം എന്നിവ ഇല്ലാതാകും. ആൻറി ആക്സിഡൻറ് സംബന്ധമായതുകൊണ്ട് ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാനുള്ള അതി വിശേഷാൽ കഴിവുണ്ട് ഈ ഫല വർഗത്തിന്. വിപണിയിൽ അൽപ്പം വില കൂടുതലാണെങ്കിലും ആരോഗ്യജീവിതത്തിന് വില കൽപ്പിക്കുന്ന നിങ്ങൾക്കു ഇതിൻറെ ഉപയോഗം നല്ല രീതിയിലുള്ള ഫലം ലഭ്യമാക്കി തരും.
മാധുര്യമേറുന്ന മൾബറി പഴങ്ങൾ ആരോഗ്യ ഗുണങ്ങളുടെ കലവറ..
പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..