Updated on: 22 February, 2021 8:00 PM IST
Sugar apple

പഴങ്ങളുടെ വൈവിധ്യം  എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ. പണ്ടുമുതലേ ഗ്രാമങ്ങളിലെല്ലാം പലതരത്തിലുള്ള ഫലവൃക്ഷങ്ങളും വെച്ച് പിടിപ്പിക്കുമായിരുന്നു. മാങ്ങ ചക്ക തുടങ്ങിയ ഫലവൃക്ഷങ്ങൾ എല്ലാവർക്കും പരിചിതമാണല്ലോ. എന്നാൽ അപൂർവമായി മാത്രം വെച്ചു പിടിപ്പിക്കുന്ന മരങ്ങളും ഉണ്ട്. അതിലൊന്നാണ് സീതപ്പഴം കായ്ക്കുന്ന മരം.

ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സീതപ്പഴം സാധാരണ കണ്ടുവരുന്നത്. വനവാസക്കാലത്ത് സീതയ്ക്ക് ഇഷ്ടപ്പെട്ട പഴം ആയതുകൊണ്ടാണ്  ഈ പേര് അതിന് കിട്ടിയതെന്ന് പറയപ്പെടുന്നു . ഒരേ ഭാഷയിൽ തന്നെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

 

കേരളത്തിലെ എല്ലാത്തരം മണ്ണിലും വളരുന്ന ഒരു വൃക്ഷമാണ് ഇത്. 5 മീറ്റർ മുതൽ 10 മീറ്റർ ഉയരത്തിൽ വരെ ഇത് വളർന്നു കാണാറുണ്ട്. നീണ്ട മിനുസമുള്ള കൂർത്ത ഇലകൾ ആണ് ഈ മരത്തിന്റെത്. ഇലകൾക്ക് അഭിമുഖമായാണ് പൂക്കൾ കൂട്ടമായി ഉണ്ടാകുന്നത്.

Tropical Fruit

മാംസളമായ പഴമാണ് സീതപ്പഴം അഥവാ ആത്തപ്പഴം. വെളുത്ത മാംസളമായ അകക്കാമ്പ് ആണ് ഈ പഴത്തിനുള്ളിൽ ഉള്ളത്. ഇത് തികച്ചും ഭക്ഷ്യയോഗ്യമാണ്. എന്നാൽ ഇതിന്റെ കറുത്ത കുരുക്കൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ചിലരിൽ ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് . ഛർദ്ദി പനി തുടങ്ങിയ അസുഖങ്ങൾക്ക് ഇത് കാരണമാകാറുണ്ട്. ഗർഭിണികൾ ഇത് കഴിച്ചാൽ ഗർഭം അലസി പോകുമെന്നും പറയപ്പെടുന്നു. സീതപ്പഴം ശ്വാസകോശ രോഗങ്ങൾക്ക് ഉത്തമമായ ഒരു ഔഷധമായി  പറഞ്ഞുവരുന്നു.എന്നാൽ ഈ കറുത്ത കുരുക്കൾ പൊടിച്ചു വിതറുകയാണെങ്കിൽ കീടനിയന്ത്രണം സാധ്യമാകും

എങ്കിലും വന്നതിനുശേഷം മാത്രമാണ് തൈകൾ സാധാരണഗതിയിൽ മാറ്റി നടുന്നത്. തൈകൾ നടുമ്പോൾ രണ്ടര മീറ്റർ അകലം പാലിക്കണം. ചാണകപ്പൊടി വിതറി ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കേണ്ടതുമുണ്ട്.

 

മൂന്നു നാല് വർഷം കൊണ്ട് കായ്ക്കുന്ന മരം ആണിത്. മാർച്ചിനും ഓഗസ്റ്റ്നും ഇടയിൽ പൂവിടും. നാലു മാസത്തിനു ശേഷം വിളവെടുപ്പുകാലം തുടങ്ങും.

 

വേനൽക്കാലത്ത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നനച്ചുകൊടുക്കണം. വെള്ളം കെട്ടിനിന്നാൽ ചീഞ്ഞു പോകാൻ സാധ്യതയുള്ളതിനാൽ കടക്കൽ മണ്ണ് കൂട്ടി കൊടുക്കേണ്ടത് ആവശ്യമാണ്.

പൊതുവേ കീടബാധ കുറവുള്ള  മരങ്ങളാണ് ഇവ. എന്നാൽ തൈകളിൽ  ബാക്ടീരിയൽ വാട്ടം ദൃശ്യമാകാറുണ്ട്. കീടനാശിനിയിൽ മുക്കിയ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഇതിൻറെ പ്രതിവിധി.

 

ശ്വാസകോശ രോഗങ്ങൾക്ക് സീതപ്പഴം നല്ലതാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇതിൻറെ ഭക്ഷ്യയോഗ്യമായ വെള്ളനിറത്തിലുള്ള ഭാഗത്ത് അന്നജവും കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്.

 

ആയുർവേദത്തിൽ ഇതിന് വളരെ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ധാതു ശക്തി വർദ്ധിപ്പിക്കാൻ ഇത് ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. പിത്തവും കഫവും ശമിപ്പിക്കാനും ഇത് ആയുർവേദത്തിൽ ഉപയോഗിക്കുന്നു. വ്രണങ്ങൾ ഉണക്കാൻ ഇതിൻറെ ഇലയും തൊലിയും ഉപയോഗിക്കാറുണ്ട്. ചുമയ്ക്കും അപസ്മാരത്തിനും ഇത് സേവിക്കാനുള്ള വിധിയും ആയുർവേദത്തിൽ കാണപ്പെടുന്നു. കുരുക്കൾ പൊട്ടിപ്പോകാൻ ഇതിൻറെ ഇല കെട്ടി വച്ചാൽ മതി.ഇതിൻറെ വിത്ത് പൊടിച്ച് പേൻ ശല്യം കുറയ്ക്കാൻ ഉപയോഗിക്കുന്ന രീതി ചില നാടുകളിൽ പ്രചാരത്തിലുണ്ട്.

 

മൃഗങ്ങളുടെ കുളമ്പുരോഗത്തിന് ഇതിൻറെ ഇലയും പുകയും വെച്ചുകെട്ടി കൊടുക്കാറുണ്ട്. അതുപോലെതന്നെ ജൈവകീടനാശിനി ഉണ്ടാക്കാനും ഇതിൻറെ കുരുക്കൾ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ടും സീതപ്പഴത്തിൻറെ ഒരു വൃക്ഷം തൊടിയിൽ നടന്നത്‌ ഓരോ കുടുംബത്തിനും ഗുണപ്രദമാണ്.

English Summary: Sugar apple has medicinal qualities.
Published on: 22 February 2021, 07:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now