Updated on: 11 April, 2023 6:14 PM IST
sugar cane juice can make skin glowing and healthy

വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്ന് ഊർജസ്വലമാക്കാനും, നിർജ്ജലീകരണം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ്, കരിമ്പ് ജ്യൂസ് കുടിക്കുന്നത്. കരിമ്പ് ജ്യൂസിലെ ലളിതമായ പഞ്ചസാര ശരീരത്തിൽ എളുപ്പത്തിൽ ആഗിരണം ചെയ്യുകയും, ഇത് ശരീരത്തിലെ പഞ്ചസാരയുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള കരിമ്പ് ജ്യൂസ് കരൾ പോലുള്ള സുപ്രധാന അവയവങ്ങളുടെ ആരോഗ്യത്തെ വളരെ അധികം സഹായിക്കുന്നു. കരിമ്പിന്റെ ജ്യൂസ് ആൽക്കലൈൻ സ്വഭാവമുള്ളതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. 

1. കാൻസറിനെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.

കരിമ്പിൻ ജ്യൂസിലടങ്ങിയ പോളിഫിനോൾ എന്ന ആന്റിഓക്‌സിഡന്റ, ഇത് ശരീരത്തിലെ കാൻസർ വിരുദ്ധ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരിമ്പിൻ നീര് ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്.

2. ദഹനവ്യവസ്ഥയെ സുഗമമാക്കുന്നു

കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ്, ഇത് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്കു ഇത് കുടിക്കുന്നത് ആശ്വാസമേകുന്നു. കരിമ്പിൻ ജ്യൂസിലെ പൊട്ടാസ്യം ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നു. കരിമ്പ് ജ്യൂസ് കുടിക്കുന്നത് വഴി ആ വ്യക്തിയ്ക്ക് ശരീരത്തിൽ മതിയായ ജലാംശം നിലനിർത്താനും, പതിവായി മലവിസർജ്ജനം നടത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വയറ്റിലെ അണുബാധ ഉണ്ടാവാതെ തടയാനും സഹായിക്കുന്നു.

3. പ്രമേഹമുള്ളവർക്ക് സഹായകമാണ്

കരിമ്പ് ജ്യൂസിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെങ്കിലും, പ്രമേഹരോഗികൾ ഈ ജ്യൂസ് കഴിക്കുന്നതിൽ ജാഗ്രത പുലർത്തണം. പക്ഷേ, മിതമായ അളവിൽ, കരിമ്പ് ജ്യൂസ് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും, സ്വാഭാവിക പഞ്ചസാരയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഇതിലടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി വർദ്ധിക്കുന്നത് തടയുന്നു. പ്രമേഹ അവസ്ഥകളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ശരീരത്തിന് ആന്റിഓക്‌സിഡന്റുകൾ നൽകുന്നതിനും സഹായിക്കുന്ന വിവിധ പോളിഫെനോളുകൾ കരിമ്പിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

4. വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നു

പ്രകൃതിദത്തമായ സീറോ കൊളസ്ട്രോൾ, കുറഞ്ഞ സോഡിയം ഭക്ഷണമായതിനാൽ, പൂരിത കൊഴുപ്പുകളില്ലാതെ, കരിമ്പ് ജ്യൂസ് വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ചെറുനാരങ്ങാനീരും തേങ്ങാവെള്ളവും ചേർത്ത് നേർപ്പിച്ച രൂപത്തിൽ കഴിക്കുകയാണെങ്കിൽ, കരിമ്പ് നീര് നിങ്ങളുടെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ ശരീരത്തിലെ വീക്കം കുറയ്ക്കാനും മൂത്രനാളിയിലെ അണുബാധകൾ, വൃക്കയിലെ കല്ലുകൾ, പ്രോസ്റ്റാറ്റിറ്റിസ് തുടങ്ങിയ ലക്ഷണങ്ങളെ നന്നായി നിയന്ത്രിക്കാനും സഹായിക്കുന്നു.

5. എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്നു

കരിമ്പ് ജ്യൂസിന്റെ കാൽസ്യം സമ്പുഷ്ടമായ ഗുണങ്ങൾ ശരീരത്തിന്റെ അസ്ഥികൂട വ്യവസ്ഥ, എല്ലുകൾ, പല്ലുകൾ എന്നിവയ്ക്ക് ശക്തിയും, ബലവും നൽകുന്നു. കരിമ്പിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമ്പുഷ്ടമാണ്, മാത്രമല്ല പല്ലിന്റെ ഇനാമൽ നിർമ്മിക്കാനും പല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഈ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന ദുർഗന്ധത്തെയും ഇത് മറികടക്കുന്നു.

6. മുഖക്കുരു ഭേദമാക്കാൻ സഹായിക്കുന്നു

മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാനും, അത് സുഖപ്പെടുത്താനും സഹായിക്കുന്ന കഴിവ് കരിമ്പ് ജ്യൂസിനുണ്ട്. കരിമ്പ് ജ്യൂസിൽ ഗ്ലൈക്കോളിക് ആസിഡ് പോലെയുള്ള ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ (AHA) അടങ്ങിയിരിക്കുന്നതിനാൽ, ഇത് കോശങ്ങളുടെ പുനരുജീവനത്തിനു സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇനി ധൈര്യമായി കൊറിയ്ക്കാം നിലക്കടല, ആയുസ്സ് കൂട്ടാൻ ഉത്തമം!!

English Summary: sugar cane juice can make skin glowing and healthy
Published on: 11 April 2023, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now