Updated on: 14 June, 2023 12:03 PM IST
Summer's Dehydration problems and how to be cured?

ചൂട് കാലത്ത് വളരെ സാധാരണയായി ആളുകളിൽ കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് നിർജ്ജലീകരണം, അതോടൊപ്പം വയറുവേദന, ശ്വാസകോശ സംബന്ധമായ മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഇവയെല്ലാം വേനൽക്കാലത്ത് സാധാരണയായി അനുഭവപ്പെടുന്ന അസുഖങ്ങളാണ്. നിർജ്ജലീകരണം വളരെ പെട്ടെന്ന് ചികിൽസിച്ചില്ലെങ്കിൽ വളരെ വലിയ ആരോഗ്യ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് (IMD) ഹീറ്റ് വേവ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, കടുത്ത ചൂട് മൂലമുണ്ടാകുന്ന അസുഖങ്ങൾ തടയാൻ ശരിയായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടും, അത് സർവ്വ സാധാരണമാണ്. വ്യക്തികൾ, ഈ സമയത്ത് ശരിയായ പരിചരണം നൽകിയില്ലെങ്കിൽ നിർജ്ജലീകരണം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, ചെറിയ ഓക്കാനം, കടുത്ത ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു എന്ന് വരാമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. താപനില കൂടുന്നതിനനുസരിച്ച്, ദഹനനാളത്തിന്റെ (GI) ബാക്ടീരിയയുടെ ഘടന മാറുന്നതിനാൽ ദഹനം വ്യവസ്ഥ തകരാറിലാവുന്നതിന് ഇത് കാരണമാവുന്നു. ഇത് പിന്നീട് അസ്വസ്ഥത, വയറിളക്കം തുടങ്ങിയ ശാരീരിക പ്രശ്‍നങ്ങൾക്ക് കാരണമാകുന്നു. 

വേനൽക്കാലത്തു കഴിക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധയോടും, വൃത്തിയോടും കൂടി ഉണ്ടാക്കി കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. തുറസ്സായ സ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ പാടില്ല എന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കച്ചവടക്കാരിൽ നിന്നും, തെരുവുകളിൽ നിന്നും വറുത്തു പൊരിച്ച എണ്ണ മയമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇത് വ്യക്തികളിൽ നീർജ്ജലികരണം പോലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നു. ദഹനശേഷി കുറയുമ്പോൾ, അത് വിശപ്പില്ലായ്മ, മലബന്ധം, നെഞ്ചെരിച്ചിൽ, കുടൽ സിൻഡ്രോം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. വായുവിലെ മാലിന്യത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ചൂട് തരംഗം പലർക്കും ശ്വാസതടസ്സം ഉണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചൂട് കൂടും തോറും മലിനീകരണവും വർദ്ധിക്കുന്നു, അതോടൊപ്പം ചൂട് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, തുടർന്ന് അലർജികൾ രൂപപ്പെടുന്നതിന് കാരണമാവുന്നു. സൂര്യന്റെ നേരിട്ടുള്ള കിരണങ്ങൾ ചുമ, മൂക്ക്, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്നു. 

ചൂടുകാലത്ത് വയർ- ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശീലമാക്കുക:

ജലാംശം നിലനിർത്തുക:

നിർജ്ജലീകരണം തടയുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക.

ലഘുഭക്ഷണം കഴിക്കുക:

ദഹിക്കാൻ എളുപ്പമുള്ള, ചെറിയ ലഘു ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിക്കുക. അതോടൊപ്പം ഭാരമുള്ളതും, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇത് വയറ്റിലെ പ്രശ്നങ്ങൾ വഷളാക്കുന്നതിന് കാരണമാവുന്നു.

എരിവും അസിഡിറ്റിയുമുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക:

എരിവ് അടങ്ങിയ ഭക്ഷണങ്ങൾ, ആമാശയത്തെ പ്രകോപിപ്പിക്കുകയും രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പകരം കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കുക.

തണുപ്പും വായുസഞ്ചാരവുമുള്ള സ്ഥലത്ത്‌ ജോലി ചെയ്യുക:

വെളിയിലെ താപനില കുറയ്ക്കാനും, ശരിയായ വായുപ്രവാഹം നിലനിർത്താനും എയർകണ്ടീഷൻ ചെയ്ത റൂമുകളിൽ ഇരിക്കുകയോ, ഫാനുകൾ ഉപയോഗിക്കുകയോ ചെയ്യുക.

തണലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാം:

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരിമിതപ്പെടുത്തുക, ശ്വസനവ്യവസ്ഥയിലെ ബുദ്ധിമുട്ട് കുറയ്ക്കാൻ തണൽ പ്രദേശങ്ങളിൽ മാത്രം നിൽക്കാൻ ശ്രദ്ധിക്കുക.

ഹ്യുമിഡിഫയർ ഉപയോഗിക്കുക:  

വായു വരണ്ടതാണെങ്കിൽ, ഒരു ഹ്യുമിഡിഫയർ വ്യക്തികളിലുണ്ടാവുന്ന ശ്വസന അസ്വസ്ഥതകൾ ലഘൂകരിക്കാനും, പ്രകോപിതമായിട്ടിരിക്കുന്ന ശ്വാസനാളങ്ങളെ ശമിപ്പിക്കാനും സഹായിക്കുന്നു.

വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുക:

വായുവിന്റെ ഗുണനിലവാര സൂചികകൾ പരിശോധിക്കുകയും, അതോടൊപ്പം മലിനീകരണ തോത് കൂടുതലായിരിക്കുമ്പോൾ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: കുങ്കുമപ്പൂവ് കഴിക്കാം, ആരോഗ്യഗുണങ്ങൾ അനവധിയാണ് !

Pic Courtesy: Pexels.com

English Summary: Summer's Dehydration problems and how to be cured?
Published on: 14 June 2023, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now