Updated on: 15 March, 2023 8:04 PM IST
Take care of these things to stay healthy during summer

ഓരോ വർഷം കഴിയുമ്പോഴും ചൂട് കൂടുതലാവുകയാണ് കേരളത്തിൽ. ചില ജില്ലകളിൽ 45 ഡിഗ്രി സെൽഷ്യസിൽ അധികമാണ് താപനിലയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.   ഈ സാഹചര്യത്തിൽ  ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ അത്യാവശ്യമാണ്, പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിൽ. ദാഹമില്ലെങ്കിൽ പോലും ആവശ്യതോതിലുള്ള വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.  ചൂടുകാലത്ത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണ നിയന്ത്രണത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്.

- ചൂടുകാലങ്ങളിൽ കോഫി, ചായ എന്നിവ ഒഴിവാക്കുക. കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന കഫീൻ വൃക്കകളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്താനും അതുവഴി നിർജലീകരണത്തിനും ഇടയാക്കുന്നു. 

- മദ്യം ശരീരത്തിലെ ജലനഷ്ടത്തിന് കാരണമാകുന്നു. അതിനാൽ  വേനൽക്കാലത്ത് മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാനിടയാക്കും. ധാരാളം മദ്യം കുടിച്ച ശേഷം, നിങ്ങളുടെ ശരീരം നിർജ്ജലീകരണത്തിന്റെ ലക്ഷണമായ മഞ്ഞ നിറത്തിൽ മൂത്രമൊഴിക്കുന്നതിനും ഇത് അണുബാധ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.

ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലങ്ങളിൽ മൃഗങ്ങളെ എങ്ങനെ പരിപാലിക്കാം?

- പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് നിർജ്ജലീകരണത്തിന് ഇടയാക്കും. പ്രോട്ടീനിൽ സ്വാഭാവികമായി ഉണ്ടാകുന്ന നൈട്രജനെ ഉപാപചയമാക്കാൻ ശരീരം കൂടുതൽ വെള്ളം ഉപയോഗിക്കുന്നു, അതിനാൽ കോശങ്ങൾക്ക് ജലത്തിന്റെ അംശം  നഷ്‌ടപ്പെടുകയും നിർജ്ജലീകരണം അനുഭവപ്പെടുകയും ചെയ്യും.

- ഡാർക്ക് ചോക്ലേറ്റിൽ,  മിൽക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് എന്നിവയെ അപേക്ഷിച്ച് കഫീൻ കൂടുതലാണ്. വലിയ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയമിടിപ്പ്, വയറിളക്കം, ഉത്കണ്ഠ, അസ്വസ്ഥത, നിർജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Take care of these things to stay healthy during summer
Published on: 15 March 2023, 07:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now