Updated on: 18 June, 2021 12:15 PM IST
ത്രിഫലചൂർണ്ണം

ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഒരു ഔഷധ കൂട്ടാണ് ത്രിഫല. 300ഗ്രാം നെല്ലിക്കയും, 200 ഗ്രാം കടുക്കയും, 100 ഗ്രാം താന്നിക്കയും ചേർന്നാൽ ഈ ഔഷധക്കൂട്ട് നിർമ്മിക്കാം. ഒരു ഡോക്ടറുടേയും നിർദേശമില്ലാതെ തന്നെ കഴിക്കാവുന്ന ഔഷധ കൂട്ടാണിത്. രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ടേബിൾസ്പൂൺ ത്രിഫലചൂർണ്ണം കഴിക്കുന്നത് വഴി അനവധി രോഗങ്ങൾ ആണ് അകന്നു പോകുന്നത്. മലബന്ധം അകറ്റുവാനും, ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, സന്ധിവേദനകൾ അകറ്റുവാനും, ജീവിതചര്യ രോഗങ്ങളെ മറികടക്കുവാൻ ത്രിഫല ചൂർണം ഏറെ ഫലപ്രദമായ വഴിയാണ്.

ത്രിഫലയും ആരോഗ്യവും

1. മലബന്ധം പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ല പരിഹാരമാർഗമാണ് ത്രിഫല ചൂർണം. രാത്രി കിടക്കുന്നതിനു മുൻപ് ഒരു ടേബിൾസ്പൂൺ ത്രിഫല ചൂർണം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഇതിനൊരു പരിഹാരമാർഗമാണ്.

2. ഗ്യാസ്, അസിഡിറ്റി തുടങ്ങി എല്ലാവിധ ദഹനപ്രശ്നങ്ങളും ഇല്ലാതാക്കുവാൻ രാവിലെ വെറുംവയറ്റിലോ, അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപോ ത്രിഫലചൂർണ്ണം പതിവായി സേവിച്ചാൽ മതി.

3. അയൺ സമ്പുഷ്ടമായ ത്രിഫല ചൂർണം ഒരു ടേബിൾസ്പൂൺ ദിവസവും കഴിക്കുന്നത് വഴി ആർ ബി സി യുടെ കൗണ്ട് കൂടുകയും, രക്തചംക്രമണം നല്ല രീതിയിൽ നടക്കുകയും ചെയ്യുന്നു.

4. തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക്‌ ത്രിഫല ചൂർണം ദിവസവും ഒരു ടേബിൾസ്പൂൺ ചെറുചൂടുവെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കുടിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ അമിതകൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

5. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ എല്ലാ ജീവിതചര്യ രോഗങ്ങളും നിയന്ത്രണ വിധേയമാക്കുവാൻ ത്രിഫല ചൂർണ പൊടിക്ക്‌ അതി വിശേഷാൽ കഴിവുണ്ട്.

6. ഇതൊരു നല്ല ഫേസ് പാക്ക് ആയും ഉപയോഗിക്കാം. ത്രിഫല ചൂർണം മോരിൽ ചേർത്ത് പുരട്ടിയാൽ മുഖത്തിന് സ്വാഭാവിക തിളക്കം വർദ്ധിക്കുകയും, മുഖകുരു പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

7. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ത്രിഫല ചൂർണം ഉപയോഗപ്പെടുത്താം.

8. ത്രിഫല ചൂർണ്ണ ത്തിൻറെ ഉപയോഗം ദന്ത രോഗങ്ങളിൽ നിന്ന് മുക്തിയേകാൻ മികച്ചതാണ്. കാരണം ഇതിൽ ആൻറി ഇൻഫ്ളമേറ്ററി, ആൻറി മൈക്രോബിയൽ ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

9. കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ത്രിഫല ചൂർണം എല്ലുകൾക്ക് ആരോഗ്യം പകരുകയും, സന്ധി വേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

10. ആൻറി ആക്സിഡൻറ് ഗുണങ്ങൾ ധാരാളമുള്ളതിനാൽ ത്രിഫല ചൂർണം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ എതിരെ പോരാടുന്നു. ഇത് കാൻസർ സാധ്യതകൾ ഇല്ലാതാക്കുന്നു.

English Summary: Take one tablespoon of triphala powder before going to bed. The benefits are many
Published on: 18 June 2021, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now