ജീവിതശൈലിയിലുള്ള മാറ്റം കൊണ്ടുണ്ടാകുന്ന മറ്റൊരു അസുഖമാണ് ഹൈപ്പോതൈറോയിഡിസം. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണിത്. തൈറോയ്ഡ് ഹോർമോൺ ശരീരത്തിലെ പല പ്രവർത്തനങ്ങളും നടത്തുന്നതുകൊണ്ട്, ഇതിൻറെ കുറവ് ശരീരത്തെ സാരമായി ബാധിക്കുന്നു. അതിനാൽ ക്ഷീണം, ശരീരഭാരം, വിഷാദം, തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും അനുഭവപ്പെടാം. ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കഴിക്കേണ്ടതാണെങ്കിലും, ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് ഹൈപ്പോതൈറോയിഡിസം മികച്ച രീതിയിൽ നിയന്ത്രിക്കാനാവും.
- പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഉപാപചയം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- പതിവായി വ്യായാമം ചെയ്യുന്നത് തൈറോയ്ഡ് ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. വ്യായാമം ശരീരഭാരം നിയന്ത്രിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ വ്യായാമങ്ങളും നല്ലതാണ്. എന്നിരുന്നാലും, അമിതമായ വ്യായാമം തൈറോയ്ഡ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അമിതമായി വ്യായാമം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു പുതിയ വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നതെന്തുകൊണ്ട് ? കാരണമറിയാം..
ആവശ്യത്തിനുള്ള ഉറക്കം ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. ഹോർമോണുകളും മെറ്റബോളിസവും നിയന്ത്രിക്കുന്നതിൽ ഉറക്കത്തിന് ഒരു പങ്കുണ്ട്. സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂൾ പിന്തുടരേണ്ടതുണ്ട്. ഉറക്കത്തിന് സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഉറക്കസമയത്തിന് മുമ്പ് വിശ്രമ വിദ്യകൾ പരിശീലിക്കുക.
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം തൈറോയ്ഡ് പ്രവർത്തനത്തെ മോശമാക്കുകയും ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദിനചര്യയിൽ സമ്മർദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുക.