Updated on: 18 June, 2022 10:54 AM IST
Ways of sleep which may help to lose body weight

ശരീരഭാരം കുറയ്ക്കുവാൻ പല പ്രയത്നങ്ങളും ചെയ്യുന്നവരുണ്ട്.  ചിലർ പിന്തുടരുന്നത് വ്യായാമമാണെങ്കിൽ മറ്റു ചിലർ ഭക്ഷണക്രമത്തിലൂടെയാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്.  എന്നാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിനും ഒരു പ്രധാന പങ്കുണ്ട്.  യുഎസിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍, സ്ലീപ് അപ്നിയ ഉള്ള (sleep apnoea) ആളുകളില്‍ 12 മാസ കാലയളവില്‍ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി. 2021ലാണ് പഠനം നടത്തിയത്.

ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ശരീരഭാരം കുറയ്കാനായി ഉറക്കം ക്രമീകരിക്കാനുള്ള വഴികള്‍ 

* ഒരേ സമയത്ത് ഉറങ്ങുക. ഇങ്ങനെ ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ ശരീരം ആ സമയം ശീലമാക്കും. 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

* വെളിച്ചം കൂടുതലുള്ള മുറിയിൽ ഉറങ്ങാൻ വളരെ ബുദ്ധിമുട്ടായിരിക്കും. അതിനാൽ കിടപ്പു മുറിയിൽ അരണ്ട വെളിച്ചമുള്ളതാണ് ഉറക്കത്തിന് നല്ലത്. കിടക്കയിൽ വൃത്തിയുള്ള ഷീറ്റുകൾ വിരിക്കാനും ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള ഉറക്കത്തിന് ഈ 6 പാനീയങ്ങൾ ശീലമാക്കാം...

* രാത്രി ഭക്ഷണം കഴിച്ച ഉടന്‍ ഉറങ്ങിയാല്‍ അത് നിങ്ങളുടെ ദഹനത്തെ ബാധിക്കും. ഇതുമൂലം നിങ്ങളുടെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിച്ചേക്കില്ല. ഉറക്കത്തിനു മുമ്പ് കഫീന്‍ ഉപയോഗം ഒഴിവാക്കുക. ഉറങ്ങാന്‍ പോകുന്നതിന് 2 മുതല്‍ 3 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.

* എസി പോലുള്ള തണുത്ത താപനിലയില്‍ ഉറങ്ങുകയാണെങ്കില്‍ മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ കൂടുതല്‍ കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നു. ഗവേഷണമനുസരിച്ച്, മുറിയിലെ താപനില കുറയുന്നത് നല്ല കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് രക്തത്തിലെ അധിക പഞ്ചസാര ഒഴിവാക്കാനും കൂടുതല്‍ കലോറി എരിച്ചുകളയാനും ശരീരത്തെ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാത്രി പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനെ സഹായിക്കുന്നുവെന്നത് എത്രത്തോളം ശരിയാണ്? ശാസ്ത്രം എന്താണ് പറയുന്നതെന്ന് നോക്കാം.

* അര്‍ദ്ധരാത്രിയില്‍ ലഘുഭക്ഷണം ഒഴിവാക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പലരും ശരിയായ ഉറക്ക ദിനചര്യകള്‍ പാലിക്കുന്നവരായിരിക്കില്ല, മാത്രമല്ല രാത്രി വൈകുവോളം ഉണര്‍ന്നിരിക്കാറുമുണ്ട്. അത്തരം സാഹചര്യങ്ങളില്‍, അവര്‍ക്ക് വിശപ്പ് അനുഭവപ്പെടുകയും അര്‍ദ്ധരാത്രി ലഘുഭക്ഷണം എന്ന അനാരോഗ്യകരമായ ശീലം വികസിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇതൊരു നല്ല ശീലമല്ല. അതിനാല്‍ ദിവസവും ശരിയായ ഉറക്കം വളരെ നിര്‍ബന്ധമാണ്.

* നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ നിന്നോ മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളില്‍ നിന്നോ ഉള്ള വികിരണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. അവ നിങ്ങളുടെ ഉറക്കത്തെ പൂര്‍ണ്ണമായും ബാധിക്കുകയും ഉറക്കത്തെ തടയുകയും ചെയ്യുന്നു. നിങ്ങളുടെ ഫോണും മറ്റ് ഗാഡ്‌ജെറ്റുകളും സ്വിച്ച് ഓഫ് ചെയ്ത് രാത്രിയിലെങ്കിലും അവയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രമിക്കുക.

English Summary: Taking these things into consideration while sleeping can help you lose weight
Published on: 18 June 2022, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now