തേങ്ങാപ്പാല്‍ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും വളരെയധികം ഗുണം ചെയ്യുന്നു. തേങ്ങാപ്പാല്‍ പാചകത്തില്‍ ഉപയോഗിക്കുന്നതു കൊണ്ട് കറികളുടെ രുചി കൂടുമെന്നു മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്.
തേങ്ങാപ്പാല്‍ എങ്ങിനെയെല്ലാം നമ്മുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് സഹായിക്കുന്നുവെന്ന് നോക്കാം.
ഹൃദയാരോഗ്യത്തിന്
കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നു. തേങ്ങാപ്പാലില്‍ അടങ്ങിയിരിക്കുന്ന lauric acid ഒരു ഇടത്തരം chain fatty acid ആണ്. ഇത് പുരുഷന്മാരിലും സ്ത്രീകളിലും serum lipid, cholesterol എന്നിവയുടെ അളവില്‍ നല്ല സ്വാധീനം ചെലുത്തും. ആരോഗ്യമുള്ള 60 ആളുകളില്‍ 8 ആഴ്ച നടത്തിയ പഠനത്തില്‍, തേങ്ങാപ്പാൽ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക്, മോശം കൊളസ്‌ട്രോളിൻറെ അളവ് ഗണ്യമായി കുറയുകയും നല്ല കൊളസ്‌ട്രോൻറെ (HDL) അളവ് വര്‍ദ്ധിക്കുകയും ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി.
ശരീരഭാരം കുറയ്ക്കുന്നു
തേങ്ങകളില്‍ 12% medium chain triglyceride കളും (MCT) കൊഴുപ്പായി സൂക്ഷിക്കാനുള്ള സാധ്യത കുറവുള്ള capric acid ഉം അടങ്ങിയിരിക്കുന്നു. അവ ketone കളുടെ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും അമിതഭക്ഷണം കഴിക്കുന്നതിനെ തടയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭാരം കുറയ്ക്കാന്‍ സഹായകമാകുന്നു. അമിതവണ്ണം തടയാന്‍ സഹായിക്കുന്ന ഏജന്റായി MCT കളെ പരിഗണിക്കാമെന്ന് പഠനം വ്യക്തമാക്കിയിട്ടുണ്ട്.
പ്രമേഹത്തെ നിയന്ത്രിക്കുന്നു
തേങ്ങാപ്പാല്‍ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവിനെ ഗുണപരമായി ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ശരീരത്തിലെ insulin സ്രവണം മെച്ചപ്പെടുത്തുന്ന anti-oxidant ഇതിലടങ്ങിയിരിക്കുന്നു. ഇത് ഇന്‍സുലിന്‍ സെല്ലുലാര്‍ പ്രതികരണത്തിൻറെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക വഴി പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
മറവി രോഗത്തിന് (Alzheimer's disease)
തേങ്ങാ പാലില്‍ അടങ്ങിയിരിക്കുന്ന medium chain triglyceride കൾ കരള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുകയും ketone കളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. തലച്ചോറിനുള്ള ഊര്‍ജ്ജ സ്രോതസ്സായി കീറ്റോണുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അതിനാൽ അല്‍ഷിമേഴ്‌സ് രോഗമുള്ളവര്‍ക്ക് പ്രയോജനകരമാണ്.
അള്‍സര്‍ (Ulcer)
അള്‍സര്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും തേങ്ങാപ്പാല്‍ കഴിക്കുന്നതിലൂടെ പരിഹാരമാകാറുണ്ട്. തേങ്ങാപ്പാലില്‍ അള്‍സര്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്ന ശക്തമായ ആന്റി അള്‍സര്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ കുടിക്കുന്നത് നല്ല ഫലം നല്‍കും. ദിവസവും ഇത് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.
അകാല വാര്‍ദ്ധക്യത്തിന്
അകാല വാര്‍ദ്ധക്യം ബാധിക്കാതിരിക്കാൻ തേങ്ങാപ്പാല്‍ നല്ലതാണ്. Vitamin C, copper എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും രൂപവും ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്നു. 6-7 തൊലികളഞ്ഞ ബദാം അരച്ചതിൽ കുറച്ച് തേങ്ങാപ്പാല്‍ ചേർത്ത് 15 മിനിറ്റ് ഫെയ്‌സ് മാസ്‌കായി പുരട്ടുക. തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യും
മുടിയുടെ വളര്‍ച്ചക്ക്
രോമകൂപത്തില്‍ പോഷകവും മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകങ്ങള്‍ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. മുടിയില്‍ തേങ്ങാപ്പാല്‍ കൊണ്ട് മസാജ് ചെയ്‌ത് 20 മുതല്‍ 30 മിനിറ്റ് വെച്ചശേഷം ഷാംപൂ ചെയ്യുകയാണെങ്കിൽ ധാരാളം മുടി വളരും.
അനുബന്ധ വാർത്തകൾ പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
#krishijagran #health #benefits #coconutmilk #healthtips