Updated on: 19 July, 2021 7:17 PM IST
Gooseberry seeds

നാമെല്ലാം നെല്ലിക്ക തിന്നുമ്പോൾ, കുരു തുപ്പി കളയുകയാണ് പതിവ്. എന്നാൽ നെല്ലിക്കയെ പോലെത്തന്നെ നെല്ലിക്കാക്കുരുവിനും ആരോഗ്യ ഗുണങ്ങളുണ്ട്. ഇതില്‍ വൈറ്റമിന്‍ സി, അമിനോ ആസിഡുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ ഇഷ്ടം പോലെ അടങ്ങിയിട്ടു്ണ്ട്. പല ആരോഗ്യ ഗുണങ്ങളും ഈ ചെറിയ കുരുവില്‍ അടങ്ങിയിരിയ്ക്കുന്നു. ഏതൊക്കെയാണ് അവ എന്നു നോക്കാം.

വയറിളക്കം, ഛര്‍ദി

ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. ശരീരത്തിലെ ഫോറിന്‍ ബോഡികളോട് ശരീരം പ്രതിപ്രവര്‍ത്തിയ്ക്കുമ്പോഴാണ് ഇന്‍ഫ്‌ളമേഷന്‍ അതായത് വീക്കമുണ്ടാകുന്നത്. ഇതിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്കാകുരു. ഇതിനായി തലേന്നു രാത്രി നെല്ലിക്കാക്കുരു വെള്ളത്തില്‍ ഇട്ടു വച്ച് രാവിലെ ഈ വെള്ളം കുടിയ്ക്കാം. ഇതു പോലെ തന്നെ ഗ്യാസ്‌ട്രോ ഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റിലെ ഇന്‍ഫെക്ഷനുകള്‍ മാറാന്‍ ഇതേറെ ന്ല്ലതാണ്. ഇത് ബാക്ടീരിയല്‍ ഇന്‍ഫെക്ഷുകളോട് പൊരുതുന്നു. ഇത് വയറിളക്കം, ഛര്‍ദി എന്നിവ അകറ്റാന്‍ നല്ലതാണ്. ഇതിനായി നെല്ലിക്കാക്കുരു ഇട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. അര കപ്പ് നെല്ലിക്ക കുരുക്കള്‍ ഇട്ട് ഒരു കപ്പ് വെള്ളം തയ്യാറാക്കാം. ഇല്ലെങ്കില്‍ ഇതില്‍ ചായ തിളപ്പിയ്ക്കാം.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് നെല്ലിക്കാ കുരു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. ഇതു പോലെ തന്നെ ഇത് ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിനായി നെല്ലിക്കക്കുരു വറുത്തു പൊടിയ്ക്കുക. ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ഭക്ഷണ ശേഷം കഴിയ്ക്കാം. ഇത് കഴിയ്ക്കുന്നത് പോഷകങ്ങള്‍ ശരീരം പെട്ടെന്ന് വലിച്ചെടുക്കുന്നതിന് സഹായിക്കുന്ന ഒന്നു കൂടിയാണ്.

മുടിയുടെ ആരോഗ്യത്തിന്

മുടിയുടെ ആരോഗ്യത്തിന് നെല്ലിക്കാക്കുരു ഏറെ നല്ലതാണ്. ഇതിലെ ടാനിനുകള്‍ ഹെയര്‍ ടിഷ്യൂവിനെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഇതു പോലെ സൂര്യ രശ്മികളില്‍ നിന്നും സംരക്ഷിയ്ക്കുന്നു. ഇതിലെ കാല്‍സ്യം മുടി വേരുകളെ ശക്തിപ്പെടുത്തുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടിയ്ക്ക് കറുത്ത നിറം നല്‍കുന്നു. മുടിയില്‍ കെമിക്കലുകള്‍ വഴിയുണ്ടാകുന്ന ദോഷം നീക്കാന്‍ ഇതേറെ നല്ലതാണ്. 

അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് നെല്ലിക്കാക്കുരു.

English Summary: The amazing health benefits of Gooseberry Seeds, which are considered to be useless
Published on: 19 July 2021, 07:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now