പുഞ്ചിരിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും എന്നു മാത്രമല്ല ശാരീരികാരോഗ്യവും വർദ്ധിപ്പിക്കുന്നു. ചിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോണും മെച്ചപ്പെട്ട മാനസികാവസ്ഥ നൽകാൻ കഴിയുന്ന എൻഡോർഫിനുകളും ഉൽപ്പാദിപ്പിക്കുന്നു. ചുരുക്കത്തിൽ, ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. ചിരിക്കുന്നത് കൊണ്ടുള്ള നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യം നിലനിർത്താനുള്ള വഴികൾ
രക്തസമ്മർദ്ദം കുറയ്ക്കാനും, വേദനസംഹാരിയായും, സ്‌ട്രെസ് കുറയ്ക്കാൻ, പ്രതിരോധശേഷി ശക്തിപ്പെടുത്താൻ, എന്നീ ആരോഗ്യഗുണങ്ങൾ നൽകാൻ വെറും ഒരു പുഞ്ചിരിക്ക് സാധിക്കും. ചിരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആയുസ്സ് നീട്ടിയേക്കാം. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിലൂടെ പുഞ്ചിരി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കും. പുഞ്ചിരി രക്തസമ്മർദ്ദത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്നു. ചിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും.
ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കിയാണ് എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എൻഡോർഫിനുകൾ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികൾ എന്നാണു പറയാറുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: യുവത്വം നിലനിർത്താൻ ചില മാർഗങ്ങൾ
മനോഹരമായ ചില ചിരികൾ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി മാനസിക സമ്മർദ്ദം കുറയ്ക്കാനും ശരിയായ രീതിയിൽ രക്തയോട്ടം നടത്താൻ സഹായിക്കുന്നു. മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാൻ ചിരിയ്ക്ക് സാധിക്കും.