Updated on: 13 March, 2021 2:03 PM IST
പനിക്കുള്ള ഒറ്റമൂലി

വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയ ധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.

എന്നാല്‍ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാന്‍. വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി.

ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്.

വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.

പനിക്കുള്ള ഒറ്റമൂലി കൂടിയാണിത്.

മൈഗ്രേന്‍ മാറാനും സഹായിക്കുന്ന മരുന്നാണിത്.

അനാൾജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു.

സ്വപ്ന സ്ഖലനം ഇല്ലാതാക്കുന്നു.

സ്ത്രീകളിലെ പ്രധാന പ്രശ്‌നമായ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് തടയുന്നു

പ്രസവം സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാനും സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്.

ഓര്‍മ്മക്കുറവ്പരിഹരിക്കാനും ഉത്തമമാണ്.

കുറുന്തോട്ടി ഉണക്കി പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയ രോഗത്തില്‍ നിന്നും മുക്തി നേടാം.

ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഇത് താളിയായി ഉപയോഗിക്കുന്നത് മുടിക്ക് കറുപ്പും കട്ടിയും കൂട്ടുന്നു.

ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കൂട്ടാന്‍ കഴിയുന്ന ഒരു മരുന്നു കൂടിയാണിത്.

തൊടിയില്‍ കിടക്കുന്ന ഈ ചെറു ചെടിയെ ഇനിശ്രദ്ധിക്കാതെ പോകരുത്. കാരണം ഇത്രയേറെ ഗുണങ്ങൾ ഈ കുഞ്ഞൻ ചെടിക്കുണ്ടോ എന്ന് അത്ഭുതപ്പെട്ടുപോകും വിധമാണ് ഇതിന്റെ ഗുണങ്ങൾ എന്നിപ്പോൾ മനസ്സിലായില്ലേ?

English Summary: The endless health benefits of Kurunthotti
Published on: 13 March 2021, 01:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now