കോവിഡും ലോക്ക്ഡൗണും വന്നതോടെ സ്കൂളുകൾ അടച്ചുപൂട്ടി ഓൺലൈൻ ക്ലാസുകൾ വന്നതോടെ കുട്ടികൾ ഏതുനേരവും ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലാണ്.
കുട്ടികൾ മാത്രമല്ല വർക്ക് ഫ്രം ഹോം കുടി വന്നതോട് കൂടി മുതിർന്നവരുടെയും അവസ്ഥ ഇത് തന്നെയാണ്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചേന്ദ്രിയങ്ങളിൽ ഒന്നാണ് കണ്ണ്. കണ്ണിനു വിശ്രമം കൊടുത്തില്ലെങ്കിൽ നല്ല എട്ടിന്റെ പണി ആയിരിക്കും നമ്മൾക്ക് കിട്ടുക.
ശരീരത്തിനും മുഖത്തിനും മാത്രമല്ല പരിചരണം കൊടുക്കേണ്ടത് കണ്ണിനും വേണം നല്ല പരിചരണവും ആരോഗ്യവും.
കണ്ണിന് വിശ്രമമില്ലാതെ കൂടുതൽ സമയം കംപ്യൂട്ടർ, മൊബൈൽ, ടാബ് സ്ക്രീനുകളിൽ ചെലവഴിക്കുന്നവർക്കാണ് കൂടുതൽ സമ്മർദം അനുഭവപ്പെടുക.
കണ്ണിന് ക്ഷീണം, വരൾച്ച, പുകച്ചിൽ, ചൊറിച്ചിൽ, മങ്ങിയ കാഴ്ച, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ക്ലാസുകൾ ഓൺലൈനായതോടെ കണ്ണിന് അസ്വസ്ഥതകളുമായി വരുന്ന കുട്ടികളുടെ എണ്ണവും കൂടുന്നതായി നേത്രരോഗ വിദഗ്ധർ പറയുന്നു.
ഇത് മറികടക്കാൻ കണ്ണിന്റെ ആരോഗ്യത്തിനുള്ള പൊടിക്കൈകൾ ശീലിക്കണം. ഇത് കുട്ടികളെ ശീലിപ്പിക്കാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം.
സ്ക്രീനിനു മുന്നിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശരിയായ രീതിയിൽ ഇരിക്കുക. കഴുത്തിനും നടുവിനും സമ്മർദം കൊടുക്കാത്ത തരത്തിൽ ഇരിപ്പിടം ക്രമീകരിക്കുക.
- സ്ക്രീനിൽ നോക്കുമ്പോൾ മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉറപ്പാക്കണം. കണ്ണിലേക്ക് സ്കീൻ വെളിച്ചം നേരിട്ടെത്തുന്നത് ഒഴിവാക്കാനാണിത്.
- ഇടയ്ക്കിടെ തുടർച്ചയായി കൺചിമ്മുക. കൺചിമ്മുന്നതിന്റെ തോത് കുറയുന്നത് കണ്ണുകൾ കൂടുതൽ വരളാൻ കാരണമാകും. ഇത് കണ്ണുനീരില്ലാതാക്കും
- ഒരോ ഒരുമണിക്കൂറിലും 5 മിനിറ്റ് ബ്രേക്ക് എടുക്കുക. കൈപ്പത്തി കൊണ്ട് കണ്ണുകൾ മറയ്ക്കുന്നതും കണ്ണുകൾക്ക് വിശ്രമം നൽകും.
- അനാവശ്യമായി സ്ക്രീനിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുക.
- കണ്ണിന്റെ പവറിന് അനുസരിച്ചുള്ള കണ്ണട വയ്ക്കുക
- ആന്റി ഗ്ലെയർ, ആന്റി റിഫ്ലെക്ടിവ് കോട്ടിങ് (എആർസി), ബ്ലൂ റേ പ്രൊട്ടക്‌ഷൻ ഗ്ലാസുകൾ വിപണിയിൽ ലഭ്യമാകണ്. ഇവ ഉപയോഗിക്കുന്നതും ഒരു പരിധിവരെ കണ്ണിന്റെ ആയാസം കുറയ്ക്കും.
- കണ്ണുകളിലെ വരൾച്ച പരിഹരിക്കുന്നതിനുള്ള ലൂബ്രിക്കന്റുകൾ വിപണിയിൽ ലഭ്യമാണ്. ഇത് കുട്ടികൾക്ക് ഉൾപ്പെടെ ദീർഘകാലം ഉപയോഗിക്കാം. നേത്രരോഗ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിച്ചാൽ മതി.