Updated on: 26 June, 2022 9:12 PM IST
The health benefits of Allspice/ Sarva sugandhi

നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞൊരു സുഗന്ധ വിളയാണ് സർവ സുഗന്ധി. സാധാരണയായി കറിവേപ്പില പോലെതന്നെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നത് . സർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ്

ഇലകൾക്കു തിളങ്ങുന്ന കടുംപച്ചനിറത്തൊടു കൂടിയ നിത്യഹരിത ഇടത്തരം വൃക്ഷമാണിത്. ജമൈക്കൻ കുരുമുളക് എന്നും, ആൾ സ്പൈസസ് എന്നും ഇതിന് പേരുണ്ട്. ഇലകൾ പരസ്പരം അഭിമുഖമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. തവിട്ടുനിറം കലർന്ന പച്ച നിറതിലുള്ള, പയർമണിയോളം വലിപ്പമുള്ള കായ്കൾ ഒന്നോരണ്ടോ വിത്തുകൾ ഉൾക്കൊള്ളുന്ന കുലകൾ ഉണ്ടാകുന്നു.

കായ്കളും ഇലകളും മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കുന്നു. ഇതിന് ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമാണുള്ളത്. അതിനാലാണ് ഇത് സർവ സുഗന്ധി എന്ന പേരിൽ അറിയപ്പെടുന്നത്. വിത്തുകൾ വഴിയാണ് പ്രത്യുത്പാദനം നടക്കുന്നത്. ഫലങ്ങളിലും ഇലകളിലും അടങ്ങിയിരികുന്ന യൂജിനോൾ, മിതൈൽ, ടെർപീനുകൾ (മീർസിൻ, സിനിയോൾ, ഫെല്ലാൻഡ്രിൻ) എന്നിവയാണ് സുഗന്ധത്തിനു കാരണം.

ബിരിയാണിയുടെ മണത്തിന് പിന്നില്‍ സര്‍വസുഗന്ധിയ്ക്ക് പങ്കുണ്ട്, ഭക്ഷ്യവസ്തുക്കളിൽ സുഗന്ധവ്യഞ്ജനമായിട്ടാണ് സധാരണമായി ഉപയോഗിക്കുന്നത്. മാംസവിഭവങ്ങൾ, കൂട്ടുകറികൾ, അച്ചാറുകൾ, കേക്ക്, കാൻഡി എന്നിവയിലും ഇവ ചേർക്കാറുണ്ട്. പെർഫ്യൂമുകളുടേയും കോസ്മെറ്റിക്കുകളുടേയും നിർമ്മാണത്തിന് ഇതിൽ നിന്നെടുക്കുന്ന തൈലം ഉപയോഗിക്കുന്നു.

ഇതിന് ആരോഗ്യ പരമായും ഒട്ടേറെ ഗുണങ്ങൾ ഉണ്ട്.

ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

പല്ലുവേദനക്കും, അജീർണത്തിനും മരുന്നായും ഇത് പ്രയോജനപ്പെടുന്നുണ്ട്. ദഹനക്കേട് (ഡിസ്പെപ്സിയ), കുടൽ വാതകം, വയറുവേദന, ആർത്തവം, ഛർദ്ദി, വയറിളക്കം, പനി, ജലദോഷം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്ക് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നു മാത്രമല്ല കുടൽ ശൂന്യമാക്കാനും ഇത് ഉപയോഗിക്കുന്നു.

ചിലർ പേശി വേദനയ്ക്കും പല്ലുവേദനയ്ക്കും ഉള്ള ഭാഗത്ത് സുഗന്ധദ്രവ്യങ്ങൾ നേരിട്ട് പുരട്ടുകയോ അണുക്കളെ നശിപ്പിക്കാൻ ചർമ്മത്തിൽ പുരട്ടുകയോ ചെയ്യുന്നു. ചില ദന്തഡോക്ടർമാർ പല്ലിലും മോണയിലും ഉള്ള അണുക്കളെ നശിപ്പിക്കാൻ സുഗന്ധവ്യഞ്ജനത്തിൽ അടങ്ങിയിരിക്കുന്ന യൂജെനോൾ എന്ന രാസവസ്തു ഉപയോഗിക്കുന്നു.

ടൂത്ത് പേസ്റ്റിന്റെ നിർമ്മാണത്തിൽ, രുചി കൂട്ടാൻ ഇത് ഉപയോഗിക്കാറുണ്ട്.

നമുടെ വീടുകളിൽ നട്ടുവളർത്താവുന്ന ഒന്നാന്തരം ഔഷധച്ചെടിയാണ് സർവ്വ സുഗന്ധി. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും സർവസുഗന്ധി വളരും. കമ്പുകൾ ഒടിച്ചു നട്ടുപിടിപ്പിച്ചോ മരത്തിൽ ഉണ്ടാകുന്ന വിത്തുകൾ മുളപ്പിച്ചോ നിങ്ങൾക്ക് നടാവുന്നതാണ്. മറ്റൊരു പ്രത്യേകത വളപ്രയോഗം വലിയ രീതിയിൽ വേണ്ട എന്നതാണ്.വർഷംതോറും ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും.

ബന്ധപ്പെട്ട വാർത്തകൾ : കഫക്കെട്ട് ഒഴിവാക്കാൻ വീട്ടിൽ തന്നെ പ്രയോഗിക്കാം നുറുങ്ങു വിദ്യകൾ

English Summary: The health benefits of Allspice/ Sarva sugandhi
Published on: 26 June 2022, 05:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now