Updated on: 17 March, 2023 5:48 PM IST
The health benefits of beans and importance beans to taken in diet

ആരോഗ്യം നിലനിർത്താൻ വിവിധ തരം പയറുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള പയറുകൾ, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, അതോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. പയറുകൾ ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ്. വിവിധതരം പയറുവർഗങ്ങൾ, ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്നതിനു പുറമേ, സസ്യാഹാരികൾക്കുള്ള പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്. വാസ്തവത്തിൽ, ഇത് കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.

പയർ വർഗ്ഗങ്ങൾ, ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, പോഷകങ്ങൾ പ്രദാനം ചെയ്യുന്നതിനും, കൂടാതെ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. രാജ്യത്തു പല ആകൃതിയിലും വലുപ്പത്തിലും നിറത്തിലും ടെക്‌സ്ചറുകളിലും രുചികളിലും പയറുകൾ ലഭ്യമാണ്. ബീൻസ് പോഷക ഘടനയിലും ആരോഗ്യ ഘടകത്തിലും അതിശയകരമാംവിധം സമാനമാണ്. പയറുകൾ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്, ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെയും, രക്തത്തെ ശുദ്ധീകരിക്കുന്നതിലൂടെയും രോഗങ്ങളെ ചെറുക്കുന്നതിലൂടെയും മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രമേഹമുള്ളവരും പയറുകൾ കഴിക്കണം. പയറുകൾ നാരുകളാൽ സമ്പുഷ്ടമായതിനാൽ, ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, കൂടാതെ ഇത് ശരീരത്തിനു വേണ്ട സുസ്ഥിരമായ ഊർജ്ജം പ്രദാനം ചെയ്യുന്നു, അവർ കൂട്ടിച്ചേർത്തു. പയറിലെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. വിവിധ തരം പയറുകൾ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്, അസ്ഥികളെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് പയറിലടങ്ങിയ പ്രോട്ടീൻ. ഇത് അസ്ഥികളുടെ സാന്ദ്രത, അതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ നിലനിർത്താൻ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് വഴി സഹായിക്കുന്നു.

മാരക രോഗങ്ങളായ അർബുദത്തെയും അതിന്റെ വളർച്ചയെയും തടയാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങളും ഇൻഹിബിറ്ററുകളും പയറുകളിൽ അടങ്ങിയിട്ടുണ്ട്, എന്ന് വിദഗ്ദ്ധർ പറയുന്നു. മാരക രോഗങ്ങളായ അർബുദത്തെയും അതിന്റെ വളർച്ചയെയും തടയാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങളും ഇൻഹിബിറ്ററുകളും പയറുകളിൽ അടങ്ങിയിട്ടുണ്ട്, എന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് വെജിറ്റേറിയൻ മാത്രം കഴിക്കാൻ താൽപര്യപ്പെടുന്നവർക്ക് പ്രോട്ടീനുകൾ ലഭിക്കാനുള്ള ഒരു മികച്ച ബദൽ മാർഗമായി വാഗ്ദാനം ചെയ്യുന്നു, കൂടാതെ ചോറുമായി സംയോജിപ്പിക്കുമ്പോൾ ഇത് ഒരു സമ്പൂർണ്ണ പോഷക ഭക്ഷണമായി ഇത് മാറുന്നു എന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ദിവസവും ഭക്ഷണത്തിൽ ഏകദേശം 1 കപ്പ് പയറുകൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: Constipation: മലബന്ധം ചികിത്സിക്കാൻ സഹായിക്കുന്ന 6 വീട്ടുവൈദ്യങ്ങൾ

English Summary: The health benefits of beans and importance beans to taken in diet
Published on: 17 March 2023, 05:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now