Updated on: 14 June, 2024 11:47 PM IST
The main symptoms of ulcerative colitis

അള്‍സറേറ്റീവ് കൊളൈറ്റിസ് വൻകുടലിനെ വിട്ടുമാറാത്ത അവസ്ഥയിൽ ബാധിക്കുന്ന ഒരു രോഗമാണ്. അതിനാൽ ഈ രോഗം വൻകുടൽ പുണ്ണ് എന്ന പേരിലും അറിയപ്പെടുന്നു. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തിൻ്റെ അസാധാരണമായ പ്രതികരണത്തിൻ്റെ ഫലം മൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാകുന്നു. അള്‍സറേറ്റീവ് കൊളൈറ്റിസ് മലാശയത്തിൽ നിന്ന് ആരംഭിക്കുകയും പിന്നീട് മുഴുവൻ വൻകുടലിനെയും ബാധിക്കുകയാണ് ചെയ്യുന്നത്.

അള്‍സറേറ്റീവ് കൊളൈറ്റിസിൻറെ പ്രധാന ലക്ഷണങ്ങള്‍

- അള്‍സറേറ്റീവ് കൊളൈറ്റിസിൻറെ ഒരു പ്രധാന ലക്ഷണം അടിവയറു വേദനയാണ്

- വയറിളക്കം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍ തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ സൂചനകളാകാം.

- മലത്തില്‍ രക്തം കാണുക, രക്തസ്രാവം,  മലത്തിന്‍റെ നിറം മാറ്റം തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാണ്.

- അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചന ആണെങ്കിലും, വൻകുടൽ പുണ്ണിന്‍റെ ലക്ഷണമായും കടുത്ത ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം.

- അയേണിന്‍റെ കുറവും വിളര്‍ച്ചയും വിളറിയ ചര്‍മ്മവും ഈ രോഗത്തിന്‍റെയും സൂചനയാകാം.

- ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.

- അകാരണമായ മുട്ടുവേദന, മുട്ടില്‍ നീര് തുടങ്ങിയവയും വൻകുടൽ പുണ്ണിന്‍റെ ലക്ഷണമാകാം

- ചിലര്‍ക്ക് ഇതുമൂലം പനിയും ഉണ്ടാകാം.

-  ശരീരഭാരം പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ കുറയുക

English Summary: The main symptoms of ulcerative colitis
Published on: 14 June 2024, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now