Updated on: 8 October, 2022 3:29 PM IST
The risk of diabetes increases with age

പ്രായം, പാരമ്പര്യം, അമിതവണ്ണം, കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. പ്രായമായവരില്‍ ഇത് വളരെ സാധാരണമായതിനാല്‍, പൊതുവായ ലക്ഷണങ്ങള്‍ നമ്മള്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ചെറിയ ചില ജീവിത ശൈലി മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹം ഉറപ്പായും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ജീവിതശൈലി രോഗങ്ങള്‍ക്ക് പരിഹാരം യോഗ

അതിയായ ദാഹം, നിരന്തരം മൂത്രം ഒഴിക്കല്‍, വിശപ്പ് കൂടുതല്‍, ഭാരം നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രായമായവരില്‍ പൊതുവെ ടൈപ്പ് 2 പ്രമേഹമാണ് കണ്ടുവരുന്നത്.

പ്രായത്തിനനുസരിച്ച് പ്രമേഹം മാരകമാകാം

പ്രായമായവരില്‍ പ്രമേഹം വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഹൃദയാഘാതം, സ്‌ട്രോക്ക്, പെരിഫറല്‍ വാസ്‌കുലര്‍ രോഗങ്ങള്‍, വിട്ടുമാറാത്ത വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ അന്ധത എന്നീ പ്രശ്‌നങ്ങളുണ്ടാകും. പ്രമേഹ ചികിത്സയ്ക്കൊപ്പം, പ്രമേഹ നിയന്ത്രണം നിരീക്ഷിക്കുന്നതിനും സങ്കീര്‍ണതകളുടെ വികസനം നിരീക്ഷിക്കുന്നതിനും പതിവായി പരിശോധനകള്‍ അത്യാവശ്യമാണ്. പ്രായമാകും തോറും പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വര്‍ധിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും ചെയ്‌തേക്കാം. പ്രായമാകുമ്പോള്‍, വര്‍ദ്ധിച്ചുവരുന്ന ഇന്‍സുലിന്‍ പ്രതിരോധവും പാന്‍ക്രിയാറ്റിക് ഐലറ്റ് പ്രവര്‍ത്തനവും നിങ്ങളുടെ ആയുസ്സ് 74 വര്‍ഷമായി കുറയ്ക്കാനും സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയാഘാതത്തെ എങ്ങനെ തിരിച്ചറിയാം?

കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. മൂന്ന് മാസം കൂടുമ്പോള്‍ HbA1c ടെസ്റ്റും ആറ് മാസം കൂടുതോറും ഫുള്‍ ബോഡി ചെക്ക് അപ്പും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. പ്രമേഹമുള്ള പ്രായമായവര്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടമാവിധം കുറയുന്ന ഹൈപ്പോഗ്ലൈസീമിയയുടെ അവസ്ഥയും ഇവര്‍ക്കുണ്ടാകും. പ്രമേഹത്തിനുള്ള മരുന്നോ അല്ലെങ്കില്‍ ഇന്‍സുലിനോ എടുത്ത ശേഷം ഭക്ഷണം കഴിക്കാതിരുന്നാല്‍ ഈ അവസ്ഥയുണ്ടാകും. തലകറക്കം, കൈകാലുകള്‍ക്ക് തളര്‍ച്ച, ബോധം നഷ്ടപ്പെടുക എന്നിവയെല്ലാം ഇതിന് കാരണമാകും. ഈ അവസ്ഥയുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് കുറയുമ്പോള്‍ പഞ്ചസാര നല്‍കുന്നത് ഗുണം ചെയ്യും.

എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം

പ്രായമായ പ്രമേഹ രോഗികള്‍ എപ്പോഴും കൈയില്‍ അല്‍പ്പം പഞ്ചസാരയോ അല്ലെങ്കില്‍ മധുരമോ കരുതേണ്ടത് വളരെ പ്രധാനമാണ്. മരുന്നുകളൊടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നടത്തം, കൃത്യമായ ഭക്ഷണക്രമം തുടങ്ങിയവയും പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്. ദിവസവും 45 മിനിറ്റ് നടത്തം വളരെയധികം ഗുണം ചെയ്യും. പോഷകാഹാര വിദഗ്ധരുടെ ഭക്ഷണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യകരമായ ജീവിതത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായ നിയന്ത്രണം അനിവാര്യമാണെന്ന് പ്രായമായവര്‍ അറിഞ്ഞിരിക്കണം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: The risk of diabetes increases with age
Published on: 07 October 2022, 07:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now