കഞ്ഞിയും കഞ്ഞിവെള്ളവും എല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ദാഹം ശമിപ്പിക്കുവാൻ കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏറെ നല്ലതാണ്. നമ്മളിൽ പലരും ഈ ദാഹശമിനിയുടെ സ്വാദ് ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ദാഹശമനി എന്നതിലുപരി ആരോഗ്യ ദായകം കൂടിയാണ് കഞ്ഞിവെള്ളം.
എന്നും കഞ്ഞിവെള്ളം കുടിക്കുന്നതുകൊണ്ട് അതിൽനിന്ന് യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. പലരും കഞ്ഞിവെള്ളം കേശ സംരക്ഷണത്തിനും ചർമസംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ച് നിത്യവും മുഖം കഴുകുന്നത് മുഖകാന്തി വർധിപ്പിക്കാനും മുഖത്തിലെ ഇലാസ്തികത കൂട്ടാന്നും നല്ലതാണ്. ഇതുപോലെതന്നെ മുടി കഴുകാൻ കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തുന്നത് താരൻ അകറ്റാനും മുടിക്ക് തിളക്കം കൂട്ടുവാനും സഹായകമാണ്.
ഇതിലൂടെ മുടികൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്ന അവസ്ഥയും മറികടക്കുവാനും സാധിക്കുന്നു. രാവിലെ വെറും വയറ്റിൽ കഞ്ഞി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഒരു ദിവസത്തിൽ അത്യാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നു. ഇതുകൂടാതെ മലബന്ധം അകറ്റുവാൻ കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്. എക്സിമ പോലുള്ള രോഗങ്ങൾക്ക് കഞ്ഞിവെള്ളം പുരട്ടി കൊടുക്കുന്നത് ഒരു മരുന്നായി പരിഗണിക്കപ്പെടുന്നു. ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്താൻ കഞ്ഞി വെള്ളത്തിന് കഴിയുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ്.
Porridge and porridge water are very popular among the Malayalees. It is very good to drink porridge water with a little salt to quench the thirst. Many of us love the taste of this thirst quencher. But porridge water is not only a thirst quencher but also a health aid. Drinking porridge water regularly does not cause any side effects. Many people use porridge water for hair care and skin care. Washing the face regularly with porridge water is good for enhancing the radiance of the face and increasing the elasticity of the face. Similarly, using porridge to wash the hair helps to get rid of dandruff and brighten the hair.
മുഖക്കുരു പ്രശ്നം ഉള്ളവർക്കും കഴുത്തിനു ചുറ്റും കറുപ്പ് ഉള്ളവർക്കും കഞ്ഞിവെള്ളം 15 മിനിറ്റോളം തേച്ചുപിടിപ്പിച്ചു അതിനു ശേഷം കഴുകിക്കളയുന്നത് ഏറെ പ്രായോഗികമായ രീതിയാണ്.
വൈറൽ പനി ഉള്ളപ്പോഴും വയറിളക്കവും ഛർദിയും അനുഭവപ്പെടുമ്പോൾ കഞ്ഞി വെള്ളം ഉപയോഗിക്കുന്നത് നിർജ്ജലീകരണം തടയും എന്ന് മാത്രമല്ല ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. എന്നാൽ നമ്മൾക്കിടയിൽ കഞ്ഞിവെള്ളവും ആയി ബന്ധപ്പെട്ട എപ്പോഴും ഒരു ചോദ്യം ഉയരാറുണ്ട്. കഞ്ഞിവെള്ളം പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാമോ?
എന്നാൽ കഞ്ഞിവെള്ളം പ്രമേഹരോഗികൾക്ക് അത്ര ഗുണകരമല്ല എന്നുതന്നെ പറയണം. എന്തെന്നാൽ കഞ്ഞിവെള്ളം ഉപയോഗത്തിലൂടെ അന്നജവും ഷുഗറും ആണ് ശരീരത്തിലേക്ക് എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നു. അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ പരമാവധി കഞ്ഞി വെള്ളത്തിൻറെ ഉപയോഗം കുറയ്ക്കുക.