ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയർ അധികമുള്ളത് പലരും നേരിടുന്ന പ്രശ്നമാണ്. തടിയുള്ളവർക്കും ഇല്ലാത്തവർക്കും വയർ ചാടുന്നത് ഗൗരവകരമായ ബുദ്ധിമുട്ടായി തോന്നാം. ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കാനോ, വയറു നിറയെ നിങ്ങളുടെ പ്രിയപ്പെട്ട ആഹാരം കഴിയ്ക്കാനോ ഇതിലൂടെ സാധിച്ചെന്ന് വരില്ല. അതിനുപരി കാണാൻ അഭംഗിയാണെന്ന് കരുതുന്നവർക്ക് ഇത് കാര്യമായ ഒരു സൗന്ദര്യ പ്രശ്‌നമായും അനുഭവപ്പെടും. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാൾ പല പല രോഗങ്ങൾക്കുമാണ് ഇത് കാരണമായേക്കാവുന്നത്. അതായത്, വയർ ചാടിയവരിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞു കൂടുന്നു.
ചിലപ്പോൾ ഭക്ഷണ നിയന്തണത്തിലൂടെയോ വ്യായാമത്തിലൂടെയോ ഇതിനെ ഒഴിവാക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ചില വീട്ടുവൈദ്യങ്ങളിലൂടെ തീർച്ചയായും ചാടിയ വയറിനെ ഒതുക്കാം.
ഇങ്ങനെ നിങ്ങളുടെ വയറും ചാടിയുണ്ടെങ്കിൽ അതിന് അടുക്കളയിൽ തന്നെ ചില വീട്ടുവിദ്യകളുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെലവില്ലാതെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഈ പ്രത്യേക പാനീയത്തെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്.
ഇഞ്ചിയും ജീരകവും ചേർത്തൊരു ഒറ്റമൂലി (An Effective Tip With Ginger And Cumin)
എപ്പോഴും നമ്മുടെ വീട്ടിലുള്ള ഔഷധമൂല്യങ്ങളുള്ള രണ്ട് പദാർഥങ്ങളാണ് ഇഞ്ചിയും ജീരകവും. ഇവ രണ്ടും ചേർത്ത് ഉണ്ടാക്കാവുന്ന ഒരു പാനീയത്തെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. അതായത്, ഒരു ടേബിള്‍ സ്പൂണ്‍ ജീരകവും ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചതും രാത്രി വെള്ളത്തിലിട്ട് വയ്ക്കുക. 3 ലിറ്റര്‍ വെള്ളമാണ് ഇതിനായി എടുക്കേണ്ടത്. പിറ്റേന്ന് രാവിലെ ഇത് ചെറു തീയില്‍ തിളപ്പിച്ച് രണ്ടര ലിറ്ററാക്കുക. ഇത് കുറച്ച് തണുത്ത ശേഷം, ചെറുചൂടോടെ കുടിയ്ക്കുക.
രാവിലെ വെറും വയറ്റിൽ ഈ പാനീയം രണ്ട് ഗ്ലാസ് കുടിയ്ക്കുക. ഇങ്ങനെ ദിവസേന രണ്ടര ലിറ്റര്‍ ഈ വെള്ളം കുടിച്ചാൽ അത്ഭുതകരമായ മാറ്റം നിങ്ങൾക്കും കാണനാകും. ആവശ്യമുള്ളപ്പോൾ ഈ പാനീയം തിളപ്പിച്ച് ചെറുചൂടോടെ കുടിയ്ക്കാവുന്നതാണ്.
ഇഞ്ചി വയർ കുറയ്ക്കാൻ (Ginger To Reduce Belly Fat)
മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുടെ കലവറയാണ് ഇഞ്ചി.ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നു. ഇത് ശരീരത്തിലെ താപനില വർധിപ്പിച്ചുകൊണ്ട് കൊഴുപ്പിനെ കത്തിച്ചുകളയുന്നു. കൂടാതെ, ദഹനത്തെ ത്വരിതപ്പെടുത്തുന്നതിനാൽ തടി കുറയ്ക്കാനും സഹായിക്കും. ഇഞ്ചി പാനീയമാക്കി കുടിയ്ക്കുന്നതിനാൽ വയറിലെ കൊഴുപ്പും ശരീരത്തിന്റ അമിത ഭാരവും നിയന്ത്രിക്കാനാകും.
തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും ഇഞ്ചി മികച്ച ഉപായമാണ്.
ജീരകം വയർ കുറയ്ക്കാൻ (Cumin To Reduce Belly Fat)
ഇഞ്ചി പോലെ ആയുർവേദമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ജീരകവും ശരീരത്തിന് വളരെ പ്രയോജനകരമാണ്. ജീരകം തടി കുറയ്ക്കാൻ സഹായിക്കുന്നത് ഇവയിൽ അടങ്ങിയിട്ടുള്ള പാൻക്രിയാറ്റിക് എൻസൈമുകളുടെയും ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് തുടങ്ങിയവയുടെയും സാന്നിധ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറയ്ക്കാൻ പുളിയിലയിട്ട് തിളപ്പിച്ച വെള്ളം മാത്രം മതി
ദഹനപ്രവർത്തനങ്ങളെയും അപചയ പ്രക്രിയയെയും മെച്ചപ്പെടുത്താൻ ജീരകത്തിന് സാധിക്കും. ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഇവ ദഹനപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. കൂടാതെ, ശരീരത്തിൽ നിന്ന് വിഷാംശം ഇല്ലാതാക്കുന്ന പോഷകങ്ങളും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്.