പീച്ച്, പ്ലം എന്നിങ്ങനെയുള്ള പഴങ്ങളുമായി താരതമ്യം ചെയ്യാൻ പറ്റുന്ന പഴമാണ് ആപ്രിക്കോട്ട്. ഇതിന് നല്ല മാമ്പഴത്തിൻ്റെ കളറാണ്, അല്ലെങ്കിൽ സ്വർണത്തിൻ്റെയോ ഓറഞ്ചിൻ്റേയോ കളറാണ് ആപ്രിക്കോട്ട് പഴത്തിന്. ഈ പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. മധുരമുള്ള ഊ പഴം വളരെ മൃദുവാണ്,
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ സി, പൊട്ടാസ്യം, കോപ്പർ, മാംഗനീസ് എന്നിങ്ങനെയുള്ള പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ആപ്രിക്കോട്ട് ഉണങ്ങിയോ അല്ലെങ്കിൽ അസംസൃതമായും ഉപയോഗിക്കാം. എങ്ങനെ കഴിച്ചാലും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന് ധാരാളം ഗുണങ്ങളുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും, ശരീര ഭാരം കുറയ്ക്കാനും ശ്വാസോച്ഛാസം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. ജെല്ലികൾ, ജാം, അച്ചാറുകൾ, ജെല്ലികൾ എന്നിങ്ങനെ വിവിധ ആവിശ്യങ്ങൾക്ക് ആപ്രിക്കോട്ട് ഉപയോഗിക്കുന്നു.
എന്തൊക്കെയാണ് ആപ്രിക്കോട്ട് കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ
രക്തം കൂടുവാൻ സഹായിക്കുന്നു
ഇത് അയേൺ സമ്പുഷ്ടമായ ഫലമാണ് അത്കൊണ്ട് തന്നെ അനീമിയ പോലെയുള്ള അസുഖങ്ങളെ കുറയ്ക്കുന്നതിന് ആപ്രിക്കോട്ട് ഫലപ്രദമാണ്. മാത്രമല്ല റെഡ് ബ്ലഡ് സെൽസ് കുറവുള്ളവർക്ക് രക്തം കൂടുന്നതിന് ഇത് സഹായിക്കുന്നു. ഇതിൻ്റെ കൂടെ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
മലബന്ധത്തിന് നല്ലത്
നേരത്തേ പറഞ്ഞത് പോലെ തന്നെ ആപ്രിക്കോട്ടിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു. അത് മല സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ പോഷക ഘടകങ്ങളെ ആഗിരണം ചെയ്യുന്നു.
വിറ്റാമിൻ Aയുടെ മികച്ച ഉറവിടം
ആപ്രിക്കോട്ടിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ കാഴ്ച്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കാഴ്ച്ചയ്ക്ക് പ്രശ്നമുള്ളവർക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. ഇത് റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എല്ലാ പ്രായക്കാർക്കും ഇത് കഴിക്കാൻ സാധിക്കും.
എല്ലുകളുടെ ബലം
പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. കാൽസ്യക്കുറവ് മൂലം എല്ലുകളിൽ തേയ്മാനം പോലെയുള്ള പ്രശ്നങ്ങൾ സാധാരണയായി ഉണ്ടാകാറുണ്ട്. ആപ്രിക്കോട്ടിൽ കാൽസ്യം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ഇതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.
ചർമ്മത്തിന്
ചർമ്മത്തിൻ്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് ആപ്രിക്കോട്ട്. കാരണം വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് നല്ലതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, പാടുകൾ, എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ഇവ ചർമ്മത്തിന് യുവത്വം പ്രധാനം ചെയ്യുന്നതിനും പങ്ക് വഹിക്കുന്നു.
മെറ്റബോളിസത്തിന്
പൊട്ടാസ്യം, സോഡിയം എന്നിവ ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്നു, അത് കൊണ്ട് തന്നെ ശരീരത്തിൻ്റെ ദ്രാവകത്തിൻ്റെ അളവ് നിലനിർത്തുന്നു. മാത്രമല്ല ഊർജ്ജം പ്രധാനം ചെയ്യുന്നതിലും ആപ്രിക്കോട്ട് വളരെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ:സ്വാദിഷ്ടമായ രുചിക്കൊപ്പം ആരോഗ്യവും; ആംചൂറിൻ്റെ ഗുണങ്ങൾ
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.