ഹൈറേഞ്ചിലെ കാലാവസ്ഥയിൽ കാര്യമായ പരിപാലനങ്ങൾ ഒന്നുമില്ലാതെ തന്നെ വളരുമെന്നതിനാൽ കർഷകർക്ക് മലയിഞ്ചി യോടുള്ള പ്രതിപത്തി വർദ്ധിച്ചുവരുന്നു. മറ്റൊരു കൃഷിയും ചെയ്യാനാകാതെ തരിശു കിടക്കുന്ന കുന്നിൻ ചരിവുകളിൽ സമൃദ്ധമായി വളരും എന്നതിനാൽ പല കർഷകരും മലയിഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.
കോലിഞ്ചി എന്ന അപരനാമമുള്ള ഈ ചെടി ഇഞ്ചി വർഗ്ഗത്തിൽ പെട്ടതും രൂക്ഷമായ ഗന്ധമുള്ളതുമായ ഒരു സസ്യമാണ്. കുറച്ചുനാൾ മുമ്പുവരെ ഒരു കാട്ടു ചെടിയായി പരിഗണിക്കപ്പെട്ടിരുന്ന ഈ സസ്യം ഇപ്പോൾ ഹൈറേഞ്ചിലെ കുന്നിൻ ചെരുവുകളിൽ വിപുലമായി കൃഷി ചെയ്യപ്പെടുന്നു. കൃഷി ചെയ്യുന്ന ഏതു വിളയും ആക്രമിക്കുന്ന കാട്ടുപന്നി മലയിഞ്ചിയെ ഒഴിവാക്കുന്നു. ഇതിന്റെ രൂക്ഷ ഗന്ധവും സ്പർശിച്ചാൽ പൊള്ളും എന്നതിനാലും കാട്ടുപന്നികൾക്ക് ഇവ അസ്പ്രശ്യമാണ്. അതുകൊണ്ടുതന്നെ പന്നിതൊടാചെടി എന്ന് മറ്റൊരു പേരും കൂടി ഇതിനുണ്ട്.
ആയുർവേദത്തിൽ
ഉദരസംബന്ധമായ പലരോഗങ്ങൾക്കും ആയുർവേദത്തിൽ മലയിഞ്ചി അഥവാ കോലിഞ്ചി എന്നറിയപ്പെടുന്ന ഈ ചെടിയുടെ കിഴങ്ങുകൾ ഉപയോഗിക്കപ്പെടുന്നു. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ആയുർവേദത്തിൽ ഇവയ്ക്ക് ഉപയോഗം ക്രമങ്ങൾ ഉണ്ട്. ചില സുഗന്ധദ്രവ്യങ്ങളിലും മലയിഞ്ചി ഒരു പ്രധാന ഘടകമാണ്.
In Ayurveda, the tubers of this plant, also known as Malainchi or Kolinchi, are used for many stomach ailments. They are used in Ayurveda for heart health and cholesterol control. This is also an important ingredient in some perfumes.
കൃഷി ചെയ്യുന്ന രീതി
മൂന്നടി അകലത്തിൽ ഒന്നരയടി കുഴിയെടുത്ത്, അതിൽ മൂന്നു കണ്ണുകൾ വീതം നടുന്നതാണ് പൊതുവിൽ അവലംബിച്ചിരിക്കുന്നത് കൃഷിരീതി. മൂന്നു മാസങ്ങൾക്കുശേഷം കള പറിച്ചു ചാണകം മാത്രം ചേർത്ത് കൊടുത്താൽ മതിയാകും വളമായി. മൂന്നുവർഷത്തിനുശേഷം വിളവെടുക്കാവുന്ന ഈ ചെടിയിൽ നിന്ന് ഏകദേശം 50 മുതൽ 100 കിലോ വരെ കിഴങ്ങ് ലഭിക്കുന്നതാണ് മറ്റു കാര്യമായ പരിപാലന ക്രമങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ തരിശുകിടക്കുന്ന കുന്നിൻ ചെരിവുകൾ ഈ കൃഷിക്ക് വളരെ അനുയോജ്യമാണ്. വളരെ വലിയതോതിൽ മണ്ണൊലിപ്പ് തടയും എന്നതിനാലും കർഷകർക്ക് മലയിഞ്ചി കൃഷിയോട് പ്രതിപത്തി കൂടിവരുന്നു.
വിളവെടുപ്പും വിപണനവും
മലയിഞ്ചി പറിച്ചെടുത്ത ശേഷം മണ്ണു നീക്കി തൊലികളഞ്ഞ് അരിഞ്ഞുണങ്ങി വിപണനം ചെയ്യുന്നതാണ് പരമ്പരാഗത രീതി. കൂടാതെ പച്ചയായും ഇത് മലഞ്ചരക്ക് കടകളിൽ സ്വീകരിക്കുന്നുണ്ട്. സർക്കാർ തലത്തിൽ ഒരു സ്ഥിര വിപണി ഇതിന് ഇല്ലാത്തത് ഒരു പരിമിതി ആണെങ്കിലും മലയിൻകീഴ് ശേഖരിക്കുന്ന കടകൾ ഹൈറേഞ്ചിൽ പലയിടത്തും നിലവിലുണ്ട്.
സർക്കാർ തലത്തിൽ തന്നെ മലയിഞ്ചിക്ക് ഒരു സ്ഥിരം വിപണി കണ്ടെത്താൻ കഴിഞ്ഞാൽ ഇത് കൃഷി ചെയ്യുന്ന കർഷകർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല.
തയ്യാറാക്കിയത്
PP പ്രമോദ് ഇടുക്കി
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൗതുക കാഴ്‌ചയായി ഹൈറേഞ്ചിൽ കാപ്പിച്ചെടികൾ പൂത്തു
#high range#Farmer#ginger#Agriculture#Krishijagran