ധാരാളം പോഷകങ്ങൾ അടങ്ങിയ വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദ്യര്യവർദ്ധക വസ്‌തുവായും ഉപയോഗിക്കുന്നു. തൊണ്ടവേദന ഉണ്ടാകുമ്പോൾ ഉപ്പ് വെള്ളം കവിള്‍ കൊള്ളുന്നതു പോലെ വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുകയാണെങ്കിൽ പല നേട്ടങ്ങളുമുണ്ട്. ഈ ഗുണങ്ങളെ കുറിച്ച് ബംഗളൂരു ആയുര്‍വേദ ക്ലിനിക്കിലെ ഡോക്ടര്‍ ശരത് കുല്‍ക്കര്‍ണി വിവരിക്കുന്നത് ഇങ്ങനെയാണ്:
ബന്ധപ്പെട്ട വാർത്തകൾ: ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം
നമ്മള്‍ ഉപ്പ് വെള്ളം കവിള്‍ കൊള്ളുന്നതില്‍ നിന്നും വ്യത്യാസ്തമാണ് വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത്. ഇതിനായി കുറച്ച് വെളിച്ചെണ്ണ എടുത്ത് വായയില്‍ ഒഴിക്കുക. ഇത് ഇറങ്ങി പോകാതെ നോക്കണം. ഇത് നന്നായി വായയുടെ എല്ലാഭാഗത്തേക്കും ആകുന്നപോലെ കവിള്‍ കൊള്ളണം. ഇത് രാവിലെ പല്ല് തേയ്ക്കുന്നതിന് മുന്‍പായിട്ടാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ രാവിലെ തന്നെ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. വെളിച്ചെണ്ണ എടുത്ത് വായ അടച്ച് കവിളില്‍ രണ്ട് ഭാഗത്തേയ്ക്കായി മാറി മാറി വയ്ക്കുന്നതും കൂടുതല്‍ ഗുണം നല്‍കുന്നതാണ്.
- വായയുടെ ആരോഗ്യത്തിന്: ദിവസേന വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നവരുടെ പല്ലുകള്‍ക്ക് നല്ല ആരോഗ്യമായിരിക്കും. ഇത് പല്ലുകളില്‍ അണുക്കള്‍ പെരുകാതിരിക്കാനും നാവ് നല്ലപോലെ ക്ലീന്‍ ആക്കി നിലനിര്‍ത്താനും മോണരോഗങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
- മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍: മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുക എന്നത്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നമ്മളുടെ കവിളുകള്‍ക്ക് നല്‍കുന്ന നല്ലൊരു വ്യായാമവുമാണ് ഇത്. അതിനാല്‍ ഇത് രക്തോട്ടം കൂട്ടുന്നതിനും ചര്‍മ്മത്തിന് തിളക്കം സ്വാഭാവികമായി ലഭിക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് നല്ലതാണ്.
- കണ്ണുകളുടെ ആരോഗ്യത്തിന്: വായയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത്, അല്ലെങ്കില്‍ വെളിച്ചെണ്ണ പുരട്ടുന്നതെല്ലാം തന്നെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. ഇത് കണ്ണുകളിലെ ഞരമ്പുകള്‍ക്ക് നല്ലൊരു വ്യായാമമാണ് നല്‍കുന്നത്. ഇത് രക്തോട്ടം കൂട്ടുന്നതിനും അതുപോലെ, കണ്ണുകളിലെ കാഴ്ച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കി വര്‍ക്ക് ചെയ്യുന്നവര്‍ രാവിലെ വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് നല്ലതാണ്. ഇത് കണ്ണുകളിലെ ക്ഷീണമെല്ലാം മാറ്റിയെടുക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ രാവിലെ ഇത് ശീലമാക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകളുടെ ആരോഗ്യത്തിന് കിവിപ്പഴം; മറ്റ് ആരോഗ്യ ഗുണങ്ങളും
ഓരോ ആഴ്ച്ച കൂടുമ്പോള്‍ ഇടവിട്ട് വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളാവുന്നതാണ്. എന്നും രാവിലെ പല്ല് തേയ്ക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ സംശയമുണ്ടെങ്കില്‍ ഒരു ആയുര്‍വേദ ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് ചോദിക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.