Updated on: 25 February, 2021 3:30 PM IST
അത്തി

അത്തികൾ പലതരമുണ്ട്. നമ്മുടെ നാട്ടിൽ ഏറെ പ്രചാരത്തിലുള്ളതും, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതുമായ അത്തിയാണ് ശീമ അത്തി. നമ്മുടെ നാട്ടിൽ ഡ്രൈഫ്രൂട്ട്സ് ഇനത്തിൽ വാങ്ങാൻ കിട്ടുന്നതും ശീമയത്തിയുടെ മാംസളമായ ഭാഗമാണ്. ഇത് ഏറെ പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇതൊരു വിദേശ സസ്യമാണ്. ലോകത്താകമാനം നോക്കിയാലും കൂടുതൽ കാണുന്നത് ശീമ അത്തിയാണ്. 

Ficus crica എന്നാണ് ശാസ്ത്രീയ നാമം. Fig, common fig എന്നിങ്ങനെ പേരുകളിൽ വിദേശനാടുകളിൽ അറിയപ്പെടുന്നതും ശീമ അത്തിയാണ്. അത്തിയെ കുറിച്ചുള്ള ചരിത്രം ക്രിസ്തുവിനു മുൻപേ തുടങ്ങുന്നു. ഉല്പത്തി പുസ്തകത്തിൽ ആദവും ഹവ്വയും നാണം മറക്കുവാൻ അത്തിയിലകൾ ഉപയോഗിച്ചതായി പറയപ്പെടുന്നു. പുരാതന ഗ്രീക്ക് സംസ്കാരത്തിലും അത്തിയെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ ഉണ്ട്. ജോർദാൻ താഴവാരയിൽ അത്തികൾ ധാരാളം ഉണ്ടായിരുന്നുവെന്ന് പുരാണ രേഖകളിൽ കാണാം.

തിയോഫ്രാസ്റ്റസ്, അരിസ്റ്റോട്ടിൽ തുടങ്ങിയവരെല്ലാം അത്തിയെക്കുറിച്ച് എഴുതിയിരിക്കുന്നു. മുലപ്പാലിന് അത്രതന്നെ ഗുണങ്ങൾ നൽകുന്ന സസ്യമാണ് അത്തി. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ മാറ്റി നല്ലതാക്കാൻ കഴിവുള്ള അതിവിശേഷ ഗുണമുള്ള ഒന്നാണിത്. മദ്യം,വൈൻ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഇത് ഉപയോഗിച്ചുവരുന്നു. അധിക കൊഴുപ്പ് കൂടുതലും, പഞ്ചസാരയുടെ അളവ് കൂടുതലുമാണ്.

There are many types of figs. Sheema fig is one of the most popular and widely used figs in our country. In our country, you can also buy dried fruits in the fleshy part of the shrimp. It is rich in many nutrients. This is an exotic plant. Seema figs are the most common in the world. The scientific name is Ficus crica. Seema fig is also known in foreign countries as Fig and common fig. The history of the fig tree dates back to before Christ. In the book of Genesis, it is said that Adam and Eve used fig leaves to forget shame. There are also records of figs in ancient Greek culture.

എന്നാലും ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ,എസ്റ്ററുകൾ ആന്തോസയാനിനുകൾ, ഫ്ലവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് അത്തി. ഇതിൻറെ ഫലം വേര്, കറ ഇവയെല്ലാം ഔഷധയോഗ്യമാണ്. അത്തിയുടെ ചില ആരോഗ്യവശങ്ങൾ നോക്കാം. ആൻറി ആക്സിഡന്റുകൾ സമ്പന്നമായ അത്തി ഹൃദയാരോഗ്യത്തിനെ മികവുറ്റതാക്കുന്നു.

കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന അത്തിപഴം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. അത്തിയുടെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ജീവിതചര്യ രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കാം. രോഗപ്രതിരോധശേഷി വർധനവിനും ഇത് ഗുണം ചെയ്യും. കൂടാതെ ഹിമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കാനും വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഈ പ്രയോഗം നല്ലതാണ്. 

20 ഗ്രാം അത്തി 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 50 മില്ലി എന്ന രീതിയിൽ കഷായം ആക്കുക. ഇത് ഉപയോഗിക്കുന്നത് ചർമ്മ രോഗം മാറുവാൻ നല്ലതാണ്. മൂന്നുനേരം അത്തിപ്പഴം കഴിച്ചാൽ ഏതു വരണ്ട ചുമയും പമ്പകടക്കും. അത്തിപ്പഴം അരച്ചുപുരട്ടുന്നത് വ്രണം ഭേദമാക്കുവാൻ മികച്ച ഉപാധിയാണ്. കൂടാതെ ഇതിൻറെ ഉപയോഗം മാനസികസമ്മർദ്ദം കുറയ്ക്കുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുവാനും നല്ലതാണ്.

English Summary: There are many types of figs Sheema fig is one of the most popular and widely used figs in our country
Published on: 25 February 2021, 03:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now