Updated on: 1 May, 2021 6:30 PM IST
തലവേദനയ്ക്കും വിക്കിനും പരിഹാരമായും കൽക്കണ്ടമുപയോഗിക്കാം

കൽക്കണ്ടം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് വേണമെങ്കിൽ നമുക്ക് മാറ്റിപ്പറയാം. കാരണം കല്‍ക്കണ്ടം മധുരംമാത്രമല്ല, ഔഷധവും കൂടിയാണ്. പഴമക്കാര്‍ ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്ന കല്‍ക്കണ്ടത്തിന്റെ പ്രത്യേകതകള്‍ ചില്ലറയല്ല. കടുത്ത ചുമയും തൊണ്ടവേദനയുമകറ്റുകയും ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിവുണ്ട് കല്‍ക്കണ്ടത്തിന് .

കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണമകലുകയും ബുദ്ധിക്കുണര്‍വേകുകയും ചെയ്യും.

നൂറു ഗ്രാം ബദാമും കല്‍ക്കണ്ടവും ജീരകവും മിക്‌സിയില്‍ പൊടിച്ചു ദിവസവും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നല്ലതാണ്. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.

ജലദോഷവും ചുമയുമൊക്കെ കല്‍ക്കണ്ടത്തിനു മുന്നിൽ മാറിനില്‍ക്കും. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്തു കുടിച്ചാല്‍ ജലദോഷം മാറുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

ബദാമും കുരുമുളകും കല്‍ക്കണ്ടവും തുല്യ അളവില്‍ എടുത്തു പൊടിച്ചു ദിവസവും രണ്ടു സ്പൂണ്‍ വീതം കഴിച്ചാലും ജലദോഷം മാറും.

ബദാമും കല്‍ക്കണ്ടവും കുങ്കുമപ്പൂവും പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ ലൈംഗിക ബലക്കുറവു പരിഹരിക്കപ്പെടും. കുരുമുളകും കല്‍ക്കണ്ടവും പൊടിച്ചു നെയ്യില്‍ ചാലിച്ചു കഴിച്ചാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാകും. നല്ല ശുദ്ധമായ കൽക്കണ്ടം കിട്ടിയാൽ ഇനി വാങ്ങി സൂക്ഷിച്ചോളൂ.

English Summary: There are two things to eat in Kalkandam(sugar candy)
Published on: 01 May 2021, 06:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now