Updated on: 30 September, 2022 12:32 PM IST
പ്രമേഹത്തിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മുഖ്യമായ 4 ഇലകൾ

പ്രമേഹം (Diabetes) പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും വ്യായാമവും മറ്റും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. പലപ്പോഴും ഇഷ്ടഭക്ഷണം പോലും ഒഴിവാക്കേണ്ടി വരുന്നതിനും വില്ലനാവുന്നത് പ്രമേഹം തന്നെയാണ്. എന്നാൽ അപകടകാരിയായ ഈ ജീവിതചര്യ രോഗത്തെ അതിജീവിക്കാൻ ചില ഇലകൾ (Leaves for diabetes)ഉപയോഗിച്ചാൽ മതി. ഈ ഇലകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായകമാണ്.

ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്ന ഇലകൾ ഏതൊക്കെയെന്ന് നോക്കാം.

  • മാങ്ങയുടെ ഇലകൾ (Mango leaves)

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ മാവിലയ്ക്ക് (Mango leaves) കഴിയും. പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവ ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെയും കൊളസ്‌ട്രോളിനെയും നിയന്ത്രിക്കാൻ ഈ ഇലകൾ ഫലപ്രദമാണ്. ഈ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഇത്തരം ജീവിതചര്യ രോഗങ്ങളെ അതിജീവിക്കാം. ഇതിനായി 10 മുതൽ 15 വരെ മാവിന്റെ ഇലകൾ എടുത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഒരു രാത്രി മുഴുവൻ വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുക.

  • കറിവേപ്പില (Curry leaves)

ഭക്ഷണത്തിന് രുചി കൂട്ടുന്ന കറിവേപ്പില (Curry leaves) ചവയ്ക്കുന്നത് പ്രമേഹത്തിന് നല്ലതാണെന്ന് പറയുന്നു. ഈ ഇലകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ കറിവേപ്പില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

  • അശ്വഗന്ധ ഇലകൾ (Ashwagandha leaves)

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ അശ്വഗന്ധ ഇലകൾ (Ashwagandha leaves) മികച്ചതാണ്. ഈ ഇലകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങൾക്ക് ഈ ഇലകൾ ചവയ്ക്കാം അല്ലെങ്കിൽ കറികളിൽ ചേർത്ത് കഴിക്കാം. അശ്വഗന്ധയുടെ ഇലകൾ ഉണക്കി പൊടിച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കലർത്താം. ഈ ഇലകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കരിഞ്ചീരകം ഇങ്ങനെ കഴിച്ചാൽ പ്രമേഹം വരുതിയിലാക്കാം

  • ഉലുവയുടെ ഇലകൾ (Fenugreek leaves)

ഉലുവയുടെ ഇലയും (Fenugreek leaves) വിത്തും പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഉലുവയുടെ ഇലകൾ പാകം ചെയ്ത് കറികളിലോ അതുമല്ലെങ്കിൽ സാലഡിലോ ചേർത്ത് കഴിക്കാം.
വീട്ടുവൈദ്യങ്ങൾ ശരീരത്തിന് അപകടമാകുന്നില്ലെങ്കിലും, ഡോക്ടർമാരുടെ നിർദേശത്തോടെ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. കാരണം ഇവ എത്ര അളവിലും ഏത് രീതിയിലും ഉപയോഗിക്കാമെന്നതിൽ വിദഗ്ധ നിർദേശം ലഭിക്കുന്നത് ഗുണം ചെയ്യും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These 4 Leaves must include in your diet for diabetes
Published on: 30 September 2022, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now