അമിതമായ പഞ്ചസാരയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ ലഭ്യമാക്കാം. ഒരു മികച്ച പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട് . അയേണ്‍, പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ വേനൽക്കാലത്ത് ശർക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ്. കാരണം ശർക്കരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ശരീരത്തെ തണുപ്പിക്കാനും നിർജ്ജലീകരണം തടയുന്നതിനും ഇവ സഹായിക്കും. ശരീര താപനില നിയന്ത്രിക്കാനും ചൂടുള്ള കാലാവസ്ഥയിൽ ശരീരം തണുക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണെന്നാണ് ഇവരുടെ അഭിപ്രായം.
ശര്‍ക്കരയിൽ അടങ്ങിയിരിക്കുന്ന കാത്സ്യവും അയേണും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
പൊട്ടാസ്യവും സോഡിയവും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചെറുചൂടുവെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശർക്കര ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു.