ധാരാളം പോഷകങ്ങൾ നിറഞ്ഞ സൂര്യകാന്തി വിത്തുകൾ യഥാർത്ഥത്തിൽ സൂര്യകാന്തിയുടെ പഴങ്ങളാണ്. ഈ ചെറിയ വെളുത്ത നിറമുള്ള വിത്തുകൾ ചാരനിറത്തിലുള്ള ഷെല്ലുകളിൽ പൊതിഞ്ഞിരിക്കുന്നതായാണ് കാണപ്പെടുന്നത്. സൂര്യകാന്തിയുടെ വിത്തുകൾ നിത്യേന ഭക്ഷിക്കുകയാണെങ്കിൽ പല ആരോഗ്യഗുണങ്ങളും നേടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: യുവത്വം കാത്ത് സൂക്ഷിക്കാൻ സൂര്യകാന്തി വിത്തുകൾ കഴിക്കാം
സൂര്യകാന്തി വിത്തുകളിൽ കാണപ്പെടുന്ന മോണോ, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും. സൂര്യകാന്തി വിത്തുകൾ വൈറ്റമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗർഭാവസ്ഥയിൽ സഹായിക്കും. അതുപോലെ മുഖകാന്തി വർധിപ്പിക്കും.
അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകൾ. സിങ്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വീക്കം, അണുബാധ എന്നിവയ്‌ക്കെതിരെ പോരാടുന്നതിൽ സെലിനിയം സഹായിക്കുന്നു. മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും ഈ ധാതു നല്ലതാണ്. ഇത് ശക്തമായ ഒരു ആന്റിഓക്‌സിഡന്റ് കൂടിയാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്ന വൈറ്റമിൻ ബി1, ബി 3, ബി 5, ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ചയെ ചെറുക്കും
സൂര്യകാന്തി വിത്തുകളിലെ നാരുകൾ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി 3 മൊത്തം കൊളസ്ട്രോൾ നിലയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിൻ ബി 5 എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-സിറ്റോസ്റ്റെറോൾ എന്ന ഫൈറ്റോസ്റ്റെറോൾ സ്തനാർബുദം തടയാൻ സഹായിക്കുന്നു. ഇത് ട്യൂമർ കോശങ്ങളുടെ വളർച്ചയെ തടയുകയും ട്യൂമറിന്റെ വലിപ്പം കുറയ്ക്കുകയും മെറ്റാസ്റ്റാസിസ് തടയുകയും ചെയ്യുന്നു. സൂര്യകാന്തി വിത്തുൾ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേർത്ത് കഴിക്കാവുന്നതാണ്.