Updated on: 20 January, 2023 6:50 PM IST
These benefits can be achieved by consuming a handful of walnuts daily

ധാരാളം പോഷങ്ങൾ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് വാൽനട്ട്.  ഇതിൽ  ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ്  എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.  ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുകയാണെങ്കിൽ നിരവധി രോ​ഗങ്ങളെ തടയാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

- ദിവസവും നാല് വാൽനട്ട് കഴിക്കുന്നത് ക്യാൻസർ, അമിതവണ്ണം, പ്രമേഹം, ശരീരഭാരം, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാനാകും

- നോൺവെജ് കഴിയ്ക്കാത്തവർക്ക് ഒമേഗ-3, പ്രോട്ടീൻ എന്നിവയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.  ‍‌അതിനാൽ, അവർ ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുകയോ അല്ലെങ്കിൽ വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ പരിഹാരമുണ്ടാകുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറയ്ക്കാൻ പുളിയിലയിട്ട് തിളപ്പിച്ച വെള്ളം മാത്രം മതി

- ദിവസേന വാൽനട്ട് കഴിക്കുന്നത് ശരീരത്തിനാവശ്യമായ നാരുകളും പ്രോട്ടീനും ഉറപ്പാക്കുന്നു. ശരീരഭാരം കുറയ്ക്കാൻ വാൽനട്ട് വളരെയധികം സഹായിക്കുന്നു, കൂടാതെ പ്രമേഹം, പ്രോസ്റ്റേറ്റ് ക്യാൻസർ, ഹൃദ്രോഗങ്ങൾ എന്നിവ വരാതിരിക്കാനും സഹായിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

- വാൽനട്ട് പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ പ്രത്യുദ്പാദനശേഷി വർധിപ്പിക്കാനും സഹായിക്കും 

- വാൽനട്ട് ചർമ്മ സംരക്ഷണത്തിന് വളരെ നല്ലതാണ്

നട്സുകളിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ കഴിക്കുന്നത് ശാരീരികാരോഗ്യത്തിന് നല്ലതാണ്.  കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയത്തെ ആരോഗ്യകരമാക്കുന്നു.

English Summary: These benefits can be achieved by consuming a handful of walnuts daily
Published on: 20 January 2023, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now