ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഫ്‌ളാക്‌സ് സീഡ് അല്ലെങ്കിൽ ചണവിത്ത് ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ ഇവ സഹായിക്കും. ഫൈബറുകളാല്‍ സമ്പുഷ്ടമായത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇനി ഫ്‌ളക്‌സ് സീഡ് ഓയിലിൻറെ ആരോഗ്യഗുണങ്ങൾ കുറിച്ച് കൂടുതലറിയാം.
- ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ് ഓയിലും. മീന്‍ കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: മീൻ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല
- ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫ്‌ളാക്‌സ് സീഡ് ഓയില്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഹൃദയാരോഗ്യത്തെ ഇവ സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫ്‌ളാക്‌സ് സീഡ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയസ്തംഭനവും ആയുർവേദ ചികിത്സയും
- മുകളിൽ സൂചിപ്പിച്ച പോലെ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച്, പലരെയും അലട്ടുന്ന കുടവയര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പ് നിയന്ത്രിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫ്‌ളാക്‌സ് സീഡുകള്‍ ഇട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതും അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
- ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് പല എണ്ണകളും നാം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് ഫളാക്‌സ് സീഡ് ഓയില്‍. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഫ്‌ളാക്‌സ് സീഡ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.