ശരീരത്തിൽ അയേണിൻറെ കുറവ് പല രോഗങ്ങൾക്കും നയിക്കാം. അനീമിയയാണ് പ്രധാനമായും അയേണിന്റെ കുറവുമൂലമുണ്ടാകുന്ന അവസ്ഥ. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് അയേൺ പ്രധാനമാണ്. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിനാണ് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്നത്. ഹീമോഗ്ലോബിൻറെ നിർമ്മാണത്തിന് അയേൺ ആവശ്യമാണ്. ക്ഷീണവും തളര്‍ച്ചയുമാണ് അയേണിന്റെ കുറവുമൂലം ഉണ്ടാകുന്ന അവസ്ഥകൾ.
ബന്ധപ്പെട്ട വാർത്തകൾ: ഹീമോഗ്ലോബിൻറെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
- ചീരയിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. എന്നാൽ ചീരയെക്കാൾ അയേൺ അടങ്ങിയ പച്ചക്കറികളുണ്ട്. ഏതൊക്കെയാണ് അവ എന്നു നോക്കാം.
- ഉണങ്ങിയ ആപ്രിക്കോട്ടിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അയേണിൻറെ അഭാവമുള്ളവര്‍ക്കും അനീമിയ ഉള്ളവര്‍ക്കും ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് നല്ലതാണ്. അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടില്‍ രണ്ട് മില്ലി ഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
- പയറു വര്‍ഗങ്ങളാണ് അയേൺ ധാരാളമടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥം. ഏകദേശം അര കപ്പ് വേവിച്ച പയറിൽ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ ധാരാളമായി കഴിക്കാം.
- ചിയ സീഡ്സ് ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊരു ഭക്ഷണപദാർത്ഥം. ഫൈബറും കാത്സ്യവും സിങ്കും അയേണും പ്രോട്ടീനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും, ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമടങ്ങിയ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
- അണ്ടിപരിപ്പിലും അയേൺ അടങ്ങിയിട്ടുണ്ട്. ഏകദേശം 100 ഗ്രാം കശുവണ്ടിയിൽ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. വിറ്റാമിനുകള്‍, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാനും മികച്ചതാണ്.