കരൾ ശരീരത്തിലെ ഒരു പ്രധാന അവയവമാണ്. ശരീരത്തിലേക്ക് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുകയാണ് കരളിന്റെ പ്രധാന ധര്‍മ്മം. ഇത് കൂടാതെ രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരള്‍ സഹായിക്കുന്നു. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകളുടെയും കരളിന്‍യും ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ ക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായും കരളിന്‍റെ ആരോഗ്യത്തിനായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ ഏതൊക്കെയാണെന്ന് നോക്കാം
- ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ സാധ്യതയെ കുറയ്ക്കാനും കരളിന്‍റെയും വൃക്കകളുടെയും ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
- ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഫൈബർ ധാരാളമുള്ള ആപ്പിൾ കരളിലെ വിഷാംശം നീക്കാൻ സഹായിക്കുകയും കരളിനെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
- ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാപ്സിക്കം വളർത്താം നമ്മുടെ തോട്ടത്തിലും
- ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ കരളിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
- ആന്‍റി ഓക്‌സിഡന്‍റുകള്‍, വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയും വൃക്കയുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഒരു പോലെ നല്ലതാണ്.
- കാബേജ് വൃക്കയുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
- ബ്രൊക്കോളിയും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തിന് നല്ലതാണ്.