Updated on: 8 October, 2022 3:28 PM IST
These foods can also cause bad breath

പലരിലും കാണുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാറുണ്ട്.  വായിലിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണുക്കള്‍ വരെ വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്. ദന്ത രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ചികിത്സ അത്യാവശ്യമായതുമാണ് വായ്‌നാറ്റം. സ്ഥിരമായി വായ്‌നാറ്റം അനുഭവപ്പെടുന്നത് ചില രോഗങ്ങളുടെയും ലക്ഷണമാകാറുണ്ട്. ശ്വാസകോശം ആമാശയം, അന്നനാളം എന്നിവിടങ്ങളിലെ ആരോഗ്യ പ്രശ്‌നങ്ങളും വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: അൾസർ വന്നാൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളും അതിൻറെ പരിഹാരങ്ങളും

പുകവലി കൊണ്ടും ഇത് ഉണ്ടാകാറുണ്ട്.  എന്നാല്‍ ചില ഭക്ഷണങ്ങളില്‍ നിന്നും വായ്‌നാറ്റം ഉണ്ടാകാറുണ്ട്.  ദിവസേന നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും വായ്‌നാറ്റത്തിന് കാരണമാകുന്നു. എന്തൊക്കെ ഭക്ഷണങ്ങള്‍ അതിന് വേണ്ടി ഒഴിവാക്കേണ്ടതെന്ന് നോക്കാം.

​ഉള്ളിയും വെള്ളുത്തുള്ളിയും:  ഈ രണ്ട് പദാര്‍ത്ഥങ്ങളിലും ഉയര്‍ന്ന അളവില്‍ സല്‍ഫറുണ്ട്. സല്‍ഫര്‍ നമ്മുടെ ശരീരത്തിലെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശ്വാസം വിടുമ്പോള്‍ പുറത്ത് വിടുകയും ചെയ്യുന്നു. ഈ ഗന്ധമാണ് വായ്‌നാറ്റത്തിന് കാരണമാകുന്നത്.

​മധുര പദാർത്ഥങ്ങൾ: മധുരം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. പക്ഷെ പഞ്ചസാര അധികമായാല്‍ വിഷമാണ്. വായിലെ ബാക്ടീരിയകള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളതും പഞ്ചസാരയാണെന്നതാണ് സത്യം. വായിലുണ്ടാകുന്ന ചീത്ത ബാക്ടീരിയകള്‍ വായിലെ കാന്‍ഡിയ യീസ്റ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ബാക്ടീരിയകള്‍ പഞ്ചസാരയെ പുളപ്പിച്ച് വായില്‍ അവശേഷിക്കുന്ന ഭക്ഷണത്തെ ചീഞ്ഞഴുകുകയും ആസിഡുകള്‍ പുറത്ത് വിടുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ ഈ ആസിഡുകള്‍ നിങ്ങളുടെ പല്ലിന്റെ ഇനാമലിനെ അലിയിക്കുകയും ദ്വാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

​ചീസ്: പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ചീസ്. പ്രത്യേകിച്ച് കുട്ടികളുടെ. ഇതിനെ അമിനോ ആസിഡുകള്‍ വായില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ബാക്ടീരിയളുമായി ഇടപഴകി സല്‍ഫര്‍ സംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഏറ്റവും അവസാനം ഹൈഡ്രജന്‍ സല്‍ഫൈഡും ഉത്പാദിപ്പിക്കുന്നു. ഇതാണ് പിന്നീട് വായില്‍ ദുര്‍ഗന്ധമുണ്ടാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ചീസ് കേടാകാതെ ദീർഘനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യാം

​​സിട്രസ് ഭക്ഷണം​: വൈറ്റമിന്‍ സിയുടെ ഉറവിടമാണ് സിട്രസ് ഭക്ഷണങ്ങള്‍. മോണകളുടെ ആരോഗ്യ നിലനിര്‍ത്താന്‍ ഈ ഭക്ഷണം വളരെ അത്യാവശ്യമാണ്.  എന്നാൽ അസിഡിറ്റി ഉള്ള പഴങ്ങളും ജ്യൂസുകളും അമിതമായി കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കുക മാത്രമല്ല വായ് നാറ്റം ഉണ്ടാക്കുകയും ചെയ്യും. പഴങ്ങളിലെ സിട്രിക് അസിഡാണ് നിങ്ങളുടെ വായിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നത്

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These foods can also cause bad breath
Published on: 06 October 2022, 09:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now