Updated on: 21 May, 2023 9:35 AM IST
These health benefit can be achieved by consuming garlic daily

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെളുത്തുളളി.  ഇതിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന പദാർത്ഥമാണ് ഈ ആരോഗ്യഗുണങ്ങൾക്ക് കാരണം. വെളുത്തുള്ളിയിൽ ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നി ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദ്ദത്തിന്

ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ വെളുത്തുള്ളി സപ്ലിമെന്റുകൾ സഹായകമാണ്.

ദഹനത്തിന്

വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് സഹായിക്കുന്നു. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ സംരക്ഷിക്കുന്നതിനൊപ്പം ദോഷകരമായ ബാക്ടീരിയകളെ അകറ്റുന്നതിനും ഫലപ്രദമാണ്.

കൊഴുപ്പ് കുറയ്ക്കാൻ

വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.  ഇതിലെ സംയുക്തങ്ങൾ കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.

ജലദോഷത്തിന്

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ജലദോഷവും ചുമയും തടയാൻ മികച്ചൊരു പ്രതിവിധിയാണ്. വെളുത്തുള്ളി ചതച്ച രണ്ട് അല്ലി രാവിലെ ആദ്യം കഴിക്കുന്നതാണ് മികച്ച ഫലം. 

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്ട്രബിള്‍ ഒഴിവാക്കണോ ? ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

പ്രതിരോധശക്തിക്ക്

വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കുന്നു. വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി മുഖം വൃത്തിയായി സംരക്ഷിക്കുന്നു.

ക്യാൻസറിന്

വെളുത്തുള്ളി കഴിക്കുന്നത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അതിലെ ബയോ ആക്റ്റീവ് തന്മാത്രകൾ കാൻസർ കോശങ്ങളുടെ വ്യാപനത്തെ നശിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു.

English Summary: These health benefit can be achieved by consuming garlic daily
Published on: 21 May 2023, 12:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now