യോഗ മുടങ്ങാതെ എല്ലാ ദിവസവും ചെയ്യുകയാണെങ്കിൽ പല നേട്ടങ്ങളും ലഭ്യമാക്കാം. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, മനസ്സും ശരീരവും ആരോഗ്യത്തോടെയിരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് നല്ലതാണ്. യോഗ ചെയ്യാൻ രാവിലെയാണ് ഏറ്റവും നല്ല സമയം. പ്രായവ്യത്യാസമില്ലാതെ ആർക്കും യോഗ പരിശീലിക്കാം. യോഗ ചെയ്താലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Yoga Tips: യോഗ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
* ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയിൽ യോഗ സ്വാധിനിക്കുന്നുണ്ട്. ഈ ശ്വസന വ്യായാമങ്ങളിൽ ഒരാൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ശാരീരിക സമ്മർദ്ദത്തെ ഫലപ്രദമായും കൂടുതൽ ബോധപൂർവമായും കൈകാര്യം ചെയ്യാൻ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർക്ക്, ഇത്തരം ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
* മാനസികാരോഗ്യത്തിനും നല്ലതാണ് യോഗ. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയിൽ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകികൊണ്ട് അവരെ കൂടുതൽ ബോധവാന്മാരാക്കുന്നു. ദൈനംദിന ജീവിതത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാൻ യോഗയ്ക്ക് കഴിയും.
* ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കിൽ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനാവുകയുള്ളൂ. നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നത് ഉറക്കക്കുറവ് പരിഹരിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: International Yoga Day 2022: യോഗ – ‘ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനം’
* ഓരോ തവണയും ഒരാൾ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ പേശികളിൽ ഉയർന്ന രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ യോഗ ചെയ്യുന്നത് വഴി ഇതിൻ്റെ ലക്ഷണങ്ങൾ ക്രമേണ കുറയ്ക്കാം. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിർത്താൻ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാൻ യോഗ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും നടന്നാൽ കിട്ടും ഈ ആരോഗ്യ ഗുണങ്ങൾ
യോഗ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
യോഗയും മറ്റു വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
-
യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ
-
യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
-
തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക. ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം.