വിവിധ മതവിശ്വാസങ്ങളുടേയും ഭാഗമായി പല ആളുകളും ഉപവാസം ചെയ്യുന്നുണ്ട്. ഇങ്ങനെ ഇടയ്ക്കുള്ള ഉപവാസം, മനസ്സിനെ ശക്തിപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക തുടങ്ങി പല ആരോഗ്യഗുണങ്ങളും നൽകുന്നു. ഫാസ്റ്റിംഗ് ചെയ്യുന്നതുമൂലം ലഭ്യമാക്കാവുന്ന ചില നേട്ടങ്ങളെ കുറിച്ച് വിശദമായി നോക്കാം.
- കുടലിൽ നല്ല ബാക്ടീരിയയുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപവാസം സഹായിക്കുന്നു
- കുടല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഉത്പാദനത്തെ ഉപവാസം സഹായിക്കുന്നു.
- ദോഷകരമായ പദാര്‍ത്ഥങ്ങള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നത് തടയുന്നു.
- ഇടവിട്ടുള്ള ഉപവാസം അല്ലെങ്കില്‍ സമയബന്ധിതമായി ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ചലനം മെച്ചപ്പെടുത്തും. ക്രമവും ആരോഗ്യകരവുമായ മലവിസര്‍ജ്ജനം ഉറപ്പാക്കുന്നു.
- ബവല്‍ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നു
- സ്ഥിരമായ ദഹനത്തില്‍ നിന്ന് കുടലിന് ഇടവേള നല്‍കുന്നതിലൂടെ, ഉപവാസം നിങ്ങളുടെ ശരീരത്തില്‍ മെച്ചപ്പെട്ട പോഷക ആഗിരണം പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും കുടലിന്റെ ആരോഗ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
- ഉപവാസം വിശപ്പ് ഹോര്‍മോണുകളെ നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
- മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് ഉപവാസം ചെയ്യുന്നത് നല്ലതാണ്. ആരോഗ്യമുള്ള കുടല്‍ മികച്ച മാനസിക നിലയിലേയ്ക്ക് നയിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ കുടലിന്റെ ആരോഗ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.