തണുപ്പുകാലങ്ങളിൽ ചുണ്ട് വരണ്ട് പൊട്ടുന്നത് സ്വാഭാവികമാണ്. ഇതിനായി നമ്മൾ പലതരം ബാമുകൾ ഉപയോഗിക്കാറുണ്ട്. അതിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കുന്നു. എന്നാൽ വരണ്ട കാലാവസ്ഥയിലല്ലാതെ ചുണ്ട് വരണ്ട് പൊട്ടുകയും ബാമുകൾ പുരട്ടിയിട്ടും ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ അത് നിങ്ങളുടെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
പല ആരോഗ്യപ്രശ്‌നങ്ങളുടേയും അസുഖങ്ങളുടേയും ലക്ഷണമായി ചുണ്ട് വിണ്ടു കീറൽ ഉണ്ടാകാറുണ്ട്. സ്ഥിരമായി ചുണ്ട് ഉണങ്ങി വിള്ളലുകളുണ്ടാകുകയും തൊലി കൂടെക്കൂടെ അടര്‍ന്നുപോകുന്നുമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയെന്നതാണ്.
അതിനോടെപ്പം പരമാവധി നല്ല ജീവിതചര്യകള്‍ ക്രമീകരിക്കണം. നേരത്തിന് ഭക്ഷണവും ഉറക്കവും ഉറപ്പുവരുത്തുകയും വേണം. ഇത്തരം മാറ്റങ്ങള്‍ വരുത്തിയ ശേഷവും ചുണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അതൊരുപക്ഷേ ചില അസുഖങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാകാം. ഇവ ഏതെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: രാത്രി നല്ല ഉറക്കത്തിന് ഈ 5 ഭക്ഷണങ്ങളോട് 'നോ' പറയാം…
- മലബന്ധം
- വിളര്‍ച്ച
- നിര്‍ജലീകരണം
- പ്രമേഹം
- എന്തെങ്കിലും മരുന്നുകളോടുള്ള പ്രതികരണം.
- വിറ്റാമിന്‍-ധാതുക്കള്‍ എന്നിവയുടെ ഗണ്യമായ കുറവ്
- സ്‌ട്രെസ്
എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ആരോഗ്യകരമായ സമീകൃതാഹാരം ശീലമാക്കുകയും ആവശ്യമായ വെള്ളം ശരീരത്തിന് ഉറപ്പ് വരുത്തുന്നതിലൂടെയും മെച്ചപ്പെട്ട ജീവിതരീതി തെരഞ്ഞെടുക്കുന്നതിലൂടെയും ഇവയില്‍ പല പ്രശ്‌നങ്ങളും പരിഹരിക്കാവുന്നതാണ്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.