ദൈനം ദിവ ജീവിതത്തിൽ പാല് കുടിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. പാലും, പാലിൻ്റെ വ്യത്യസ്ത ഉത്പ്പന്നങ്ങളും നമ്മളുടെ ദൈനം ദിന ജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.
പാല് തന്നെ വ്യത്യസ്തമായുണ്ട്. പശുവിൻ പാല്, ആട്ടിൻ പാല്, കഴുതപ്പാല് എന്നിങ്ങനെ വ്യത്യസ്ത പാലുകൾ ഉപയോഗിക്കാൻ സാധിക്കും. പാലും ഒരു മുട്ടയും കഴിച്ചാൽ ഒരി ദിവസത്തെ ആരോഗ്യം കിട്ടും എന്നാണ് പറയുന്നത്.
പാലിൻ്റ പ്രാധാന്യത്തെ അറിയിക്കുന്നതിന് വേണ്ടി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഭക്ഷ്യ- കാർഷിക സംഘടന 2001 മുതൽ ലോക പാൽ ദിനം ആഘോഷിക്കാറുണ്ട്.
രാത്രിയിലാണ് അധികം എല്ലാവരും പാല് കുടിക്കുന്നത് അല്ലെ, അത് ആരോഗ്യത്തിന് നല്ലതുമാണ് എന്നാൽ അതി രാവിലെ വെറും വയറ്റിൽ പാല് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? അതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
മതിയായ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് പാല് എന്ന് പറയുന്നത് എന്നാൽ വെറും വയറ്റിൽ പാല് കുടിക്കുനത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. പാലിന് പകരമായി നിങ്ങൾക്ക് ചായ കൊണ്ടോ അല്ലെങ്കിൽ കാപ്പി കൊണ്ടോ നിങ്ങൾക്ക് ഒരു ദിവസം ആരംഭിക്കാവുന്നതാണ്. അതിൻ്റെ കൂടെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം കൂടി ആകുമ്പോൾ നിങ്ങൾക്ക് രാവിലെ ലഭിക്കേണ്ട ആവശ്യമായ ഊർജ്ജം നിങ്ങൾക്ക് ലഭിക്കുന്നു.
വെറും വയറ്റിൽ പാല് കുടിച്ചാൽ എന്താണ് ദോഷം?
വെറും വയറ്റിൽ പാല് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം സംഭവിക്കും എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത് അതിൻ്റെ കാരണം, ഇത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു, അങ്ങനെ ഇത് പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.
മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റിൽ പാല് കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛർദ്ദി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല രാവിലെ പാല് കുടിക്കുന്നത് ശരീരത്തിൻ്റെ ഭാരം കൂടുന്നതിനും കാരണമാകുന്നു എന്നാണ്.
പാല് കുടിക്കാൻ അനുയോജ്യമായ സമയം എപ്പോഴാണ്?
ആയുർവേദ പ്രകാരം വിദഗ്ദർ പറയുന്നത് പാല് കുടിക്കാൻ അനുയോജ്യമായ സമയം വൈകുന്നേരങ്ങളിലാണ് എന്നാണ്. അതിൻ്റെ കാരണമായി പറയുന്നത് പാല് ആ സമയങ്ങളിൽ ദഹിക്കാൻ എളുപ്പമാണെന്നും, നിങ്ങൾ രാത്രിയിൽ ഉറങ്ങുമ്പോൾ ശരീരത്തിനെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും എന്നാണ്. മാത്രമല്ല വൈകുന്നേരങ്ങളിൽ പാല് കുടിക്കുന്നത് നല്ല ഉറക്കത്തിനും നാഡികളുടെ വിശ്രമത്തിനും സഹായിക്കുന്നു.
പാലിൻ്റെ ഗുണങ്ങൾ
അസ്ഥികൾക്ക് ബലം നൽകാൻ ഇത് വളരെ നല്ലതാണ്
പേശികളുടെ വളർച്ചയ്ക്ക് പാല് സഹായിക്കുന്നു
ചർമ്മത്തിന് ഇത് വളരെ നല്ലതാണ്
ഏറ്റവും നല്ല സ്ട്രെസ്സ് റിലീവറായി പാലിനെ കണക്കാക്കുന്നു
അസിഡിറ്റിയെ തടയാൻ ഇത് വളരെ നല്ലതാണ്.