സമയാസമയങ്ങളിൽ വിശപ്പ് തോന്നുന്നതും കൂടുതൽ ശരീരാദ്ധ്വാനം ചെയ്യുമ്പോൾ വിശപ്പ് തോന്നുന്നതും സ്വാഭാവികമാണ്. ആരോഗ്യമുള്ള ശരീരത്തിന് ദിവസവും ചെറിയ ഇടവേളകളിലായി ഭക്ഷണം ആവശ്യമാണ്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷവും പെട്ടെന്നു തന്നെ വിശപ്പ് വരുന്നത് ചില ആരോഗ്യപ്രശ്‌നങ്ങളുടെ കാരണമാകാം. ഇതിനെ കുറിച്ച് വിശദമായി നോക്കാം:
- ചില മരുന്നുകളുടെ പാർശ്വഫലമായി കൂടുതൽ വിശപ്പ് അനുഭവപ്പെടാം. ചില ആന്റി സൈക്കോട്ടിക്ക് മരുന്നുകള്‍, ചില ആന്റിഹിസ്റ്റാമിനുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ നിങ്ങളുടെ വിശപ്പ് കൂട്ടും.
- പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍ എന്നിവയുടെ കുറവ് വിശപ്പ് കൂട്ടാം. ഇവ കഴിക്കുന്നത് നിങ്ങളെ വിശപ്പില്ലാതെ നിര്‍ത്താന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാന്‍ നിങ്ങളെ സഹായിക്കും.
- ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തിലും മനസ്സിലും വലിയ സ്വാധീനം ചെലുത്തും. ഒപ്പം വിശപ്പും വര്‍ധിക്കും. ഉറക്ക പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ ഭക്ഷണം കഴിക്കാനും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കാനും ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
- ടെന്‍ഷന്‍ കൂടിയാല്‍ അത് നിങ്ങളുടെ ശരീരത്തിന്റെ താളത്തിന്റെ സാധാരണ ബാലന്‍സ് തടസ്സപ്പെടുത്തും. ഈ ബാലന്‍സ് മാറ്റം നിങ്ങളുടെ വിശപ്പ് കൂടാനും കാരണമാകും.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. ആളുകള്‍ക്ക് അവരുടെ ശരീരവുമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്‍ക്കാനാകും.
പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പര്‍തൈറോയിഡിസം, ഗ്രേവ്‌സ് രോഗം, വിഷാദരോഗം, ഉത്കണ്ഠ എന്നിവ വിശപ്പ് കൂട്ടുന്ന ചില അവസ്ഥകളാണ്. ഹോര്‍മോണ്‍ മാറ്റം ചില ലൈംഗിക ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ കാരണം നിങ്ങളുടെ വിശപ്പ് വര്‍ദ്ധിക്കും. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സാവധാനത്തില്‍ മാത്രം ദഹിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും നിങ്ങളെ വിശപ്പില്ലാതെ ഏറെനേരം നിലനിര്‍ത്തുകയും ചെയ്യുന്നു. സീഫുഡ്, മുട്ട, ബീന്‍സ്, പയര്‍, കടല, നട്‌സ്, വിത്തുകള്‍ എന്നിവ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഓട്സ്, ഗോതമ്പ് ബ്രെഡ്, ബീന്‍സ്, പയര്‍, സൂര്യകാന്തി, ചിയ വിത്തുകള്‍, പഴങ്ങളും പച്ചക്കറികളും എന്നിവ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. സാല്‍മണ്‍, അയല, മത്തി, നട്‌സ്, ഒലിവ് ഓയില്‍, അവോക്കാഡോ, ചിയ, ചണ വിത്തുകള്‍ എന്നിവ ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളാണ്.