ശരീരഭാരം വർദ്ധിക്കുന്നത് ഒരു വലിയ പ്രശ്‌നമായ ഇക്കാലത്ത് അതിന് പരിഹാരം കാണേണ്ടത് വളരെ പ്രധാനമാണ്. കാരണം ശരീരഭാരം കൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിയൊരുക്കുന്നു. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ഇതിന് നല്ലൊരു പരിഹാരമാണ്. ഉയർന്ന ഫൈബറും ജലാംശവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിൽ സാധാരണയായി കലോറി കുറവാണ്. അവ ദഹിക്കാൻ എളുപ്പമുള്ളതുമാണ്. തടി കുറയ്ക്കാൻ നമ്മൾ ശീലമേക്കേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
* ആപ്പിൾ ആണ് ലിസ്റ്റിലെ ആദ്യത്തെ നമ്പർ. കുറഞ്ഞ കലോറിയും നാരുകൾ കൂടുതലും ഉള്ളതിനാൽ അധിക കൊഴുപ്പ് ഒഴിവാക്കാൻ ഇത് നല്ലതാണ്. ആപ്പിളിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് ആണ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആപ്പിൾ വിത്തുകൾ കൊണ്ട് ആപ്പിൾ വൃക്ഷം
* 100 ഗ്രാം തക്കാളിയിൽ 19 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ജലാംശത്തിന് പുറമേ, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച സ്രോതസ്സാണ് ഇവ. തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റും അടങ്ങിയിട്ടുണ്ട്.
* ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.
* ധാരാളം വെള്ളം അടങ്ങിയിട്ടുള്ള ഒരു ഫലമാണ് തണ്ണിമത്തൻ. ഇതിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്നത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും കൂടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും.
* ശരീരഭാരം കുറയ്ക്കാൻ കാരറ്റ് നല്ലതാണ്. 100 ഗ്രാം കാരറ്റിൽ 41 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതിലെ വിറ്റാമിൻ എ ഉള്ളടക്കം കണ്ണിന് നല്ലതാണ്.
* പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ മെറ്റബോളിസം വർദ്ധിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു.
* വെള്ളരിക്കയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വെള്ളരിക്കയിൽ 15 കിലോ കലോറി അടങ്ങിയിരിക്കുന്നു. ഇത് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു.