Updated on: 1 May, 2023 8:53 PM IST
These natural iron tonics can be taken for anemia and iron deficiency

എല്ലാ വിറ്റാമിനുകളും ധാതുലവണങ്ങളും പോലെ തന്നെ അയേണിൻറെ അഭാവത്തിലും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. രക്തക്കുറവ് അനീമിയ അഥവാ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും കടുത്ത ക്ഷീണത്തിനുമെല്ലാം കാരണമാകുന്നു.  ഇതിന് പരിഹാരമായി അയേണ്‍ ഗുളികകളും ടോണിക്കുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രകൃതിദത്തമായ ചില വഴികൾ കൊണ്ട് ഇതിന്  പ്രതിവിധി നേടാം.

​ബീറ്റ്റൂട്ട് ജ്യൂസ് ​

ബീറ്റ്‌റൂട്ട് രക്തവര്‍ദ്ധനവിന് മികച്ചതാണ്. ബീറ്റ്റൂട്ട് പാകം ചെയ്തോ അല്ലാതെയോ ജ്യൂസ് രൂപത്തിലോ കഴിക്കാം. ബീറ്റ്റൂട്ട് ജ്യൂസ് ഇരുമ്പ്, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ ഗുണം കൊണ്ട് നിറഞ്ഞിരിക്കുന്നു. വിളർച്ചയ്ക്ക് നല്ലൊരു മരുന്നാണിത്. ശ്വാസതടസ്സം, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം വിളർച്ചയുടേതുമായി ബന്ധപ്പെട്ടവയാണ്. ഇതിനെ നേരിടാൻ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

​​ക്യാരറ്റ്, ആപ്പിള്‍ ​

ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍ എന്നിവ ചേര്‍ത്തടിച്ച് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കാം. ഇത് ദിവസവും കഴിയ്ക്കാം. രക്തക്കുറവിനുള്ള നാച്വറല്‍ ടോണിക്കാണ് ഇത്.  ഇവ രണ്ടും അയേണ്‍ സമ്പുഷ്ടമാണ്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ആന്റിഓക്‌സിഡന്റുകൾ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. അയേണ്‍ സമ്പുഷ്ടമായ ആപ്പിളും ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ടിന്റെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണ്? അറിയാം

മാതളനാരങ്ങ

മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ് ഇതിനുളള നല്ലൊരു പരിഹാരമാണ്. ഇത് ദിവസവും ശീലമാക്കാം. ഇതിന്റെ ജ്യൂസാണെങ്കിലും അല്ലാതെയും കഴിയ്ക്കാം. മാതള നാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ വിറ്റാമിന്‍ എന്നിവയുടെ കലവറയാണ് മാതള നാരങ്ങ. ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാതള നാരങ്ങ മികച്ചതാണ്. ഇത് രക്തം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു.

​ചെറുനാരങ്ങാ വെള്ളം ​

ചെറുനാരങ്ങാ വെള്ളം ഇതിനുളള നല്ലൊരു വഴി തന്നെയാണ്. നാരങ്ങാ വെള്ളം കുടിയ്ക്കുന്നത് രക്തവര്‍ദ്ധനവിന് സഹായിക്കുന്നു. നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തെ ശക്തിമാക്കുന്ന ഒന്നാണിത്. ബാക്ടീരിയ, വൈറല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കുവാന്‍ ശേഷിയുള്ള ഒന്നാണിത്. നാരങ്ങനീര് ശരീരത്തിലെ അനാവശ്യമായ വസ്തുക്കളെ പുറന്തള്ളാനും പിത്തരസം ഉത്പാദിപ്പിക്കുന്നത് വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് വഴി ദഹനപ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയിലാകും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These natural iron tonics can be taken for anemia and iron deficiency
Published on: 01 May 2023, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now