ഉയർന്ന കൊളെസ്റ്ററോൾ എന്നാൽ എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ദ്ധിക്കുകയും, എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കാം. ഹൃദയാഘാതം, പക്ഷാഘാതം, എന്നിവ ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്കും രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നമ്മളെ നയിക്കുന്നു. എന്നാല്‍ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി പിന്തുടരാന്‍ കഴിയുന്ന ചില പുതിയ ശീലങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രായമേറിയവരിൽ കൊളസ്‌ട്രോള്‍ വരാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ഭക്ഷണത്തില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഉള്‍പ്പെടുത്തുന്നത് എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകും. ഒലീവ് എണ്ണ, നട്‌സ്, കനോള എണ്ണ, അവോക്കാഡോ, നട് ബട്ടര്‍, വാള്‍നട്ട് എന്നിവയെല്ലാം മോണോസാച്ചുറേറ്റഡ് കൊഴുപ്പിന്റെ സമ്പന്ന സ്രോതസ്സുകളാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഹൃദയത്തെ കാക്കാൻ ഒലീവ് ഓയിൽ കഴിക്കൂ
ട്രാന്‍സ് ഫാറ്റ് ഒഴിവാക്കാം
ആരോഗ്യത്തിന് ഹാനികരമായ അണ്‍സാച്ചുറേറ്റഡ് ഫാറ്റും, ട്രാന്‍സ് ഫാറ്റും കഴിവതും ഒഴിവാക്കുക. പേസ്ട്രി, വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡ്, പിസ എന്നിവയെല്ലാം ട്രാന്‍സ് ഫാറ്റ് അടങ്ങിയവയാണ്.
വ്യായാമം
എല്‍ഡിഎല്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേനയുള്ള വ്യായാമം സഹായിക്കും. ഒരാഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യതയുണ്ടോ എന്ന് എങ്ങനെ കണ്ടെത്താം?
പുകവലി വേണ്ട
ശ്വാസകോശത്തിന് മാത്രമല്ല പുകവലി ഹാനികരമാകുന്നത്. കൊളസ്‌ട്രോള്‍ തോത് വര്‍ധിപ്പിച്ച് ഹൃദ്രോഗത്തിലേക്കും ഇത് നയിക്കാം. പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുകയും ചെയ്യും.
മദ്യപാനം കുറയ്ക്കാം
അമിതമായ മദ്യപാനം കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ മദ്യപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം
ഭക്ഷണത്തില്‍ കൂടുതല്‍ നാരുകള്‍ ഉള്‍പ്പെടുത്താം
ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ വലിച്ചെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണം സഹായിക്കും.
ഭാരനിയന്ത്രണം പ്രധാനം
അമിതവണ്ണവും കുടവയറും ചീത്ത കൊളസ്‌ട്രോളിൻറെ തോത് വര്‍ദ്ധിപ്പിക്കും. അമിതമായി 5 കിലോ കൂടിയാല്‍ പോലും വലിയ വ്യത്യാസം കൊളസ്‌ട്രോളില്‍ ഉണ്ടാകാം. ഇതിനാല്‍ ഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുക.