Updated on: 25 February, 2021 6:07 PM IST
ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം

പോഷക മൂല്യമുള്ള ആഹാരം കഴിക്കാത്തതാണ് ഇന്നത്തെ മിക്ക യുവജനങ്ങളുടെയും ആരോഗ്യ പ്രശ്നത്തിന് കാരണം. അതുമൂലം ഉണ്ടാകുന്ന വിളർച്ച ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്.

രുമ്പിന്റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാ  നുള്ള പ്രധാന മാർ​ഗമെന്ന് പറയുന്നത്. ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതാണ് വിളർച്ചയ്ക്കു പ്രധാന കാരണമായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ജനിതക പ്രശ്നങ്ങളും മറ്റു രോഗങ്ങളും വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിളർച്ച അകറ്റാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം.

ഇലക്കറികൾ: വിളർച്ച തടയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇല ക്കറികൾ കഴിക്കുന്നത് ​ഗുണം ചെയ്യുന്നു. ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്.

ഇവയിലടങ്ങിയിരിക്കുന്ന 'ബീറ്റ കെരാട്ടിന്‍' ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- A ആയി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കും.

മാതളം: ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാല്‍ സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.മാതളത്തില്‍ അടങ്ങി യിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.


പയർവർ​ഗങ്ങൾ: വിളർച്ച തടയാൻ ഏറ്റവും മികച്ചതാണ് പയർവർ​ഗങ്ങൾ. പയറിൽ ഉയർന്ന അളവിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിൽ കൂടുതൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുവഴി ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിക്കുന്നു.

നട്സ്: നട്സിൽ ഉയർന്ന അളവിൽ ഇരുമ്പ് ഉണ്ടെന്നത് പലർക്കും അറിയില്ല. ഈ ഇരുമ്പ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.എന്നിരുന്നാലും അവ മിതമായ അളവിൽ കഴിക്കണം. പിസ്ത, ബദാം എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

പീനട്ട് ബട്ടർ: പീനട്ട് ബട്ടറിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്.പീനട്ട് ബട്ടർ ശരീരത്തിന് ഇരുമ്പ് പ്രദാനം ചെയ്യുക മാത്രമല്ല അതിന്റെ ആഗിരണം മെച്ചപ്പെടുത്തു കയും ചെയ്യുന്നു.ഇത് ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

English Summary: These nutrients can be eaten for health
Published on: 25 February 2021, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now