Updated on: 6 April, 2022 11:34 AM IST
These should definitely be followed if a person does not want to regain the weight

ചിലരെ സംബന്ധിച്ചിടത്തോളം ശരീരഭാരം കുറയ്ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വളരെ കഠിന അദ്ധ്വാനം ചെയ്തിട്ടാകാം ഇവർ ശരീരഭാരം കുറയ്ക്കുന്നത്, പക്ഷെ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും ഇവരുടെ ശരീരഭാരം പഴയപോലെ വർദ്ധിക്കാൻ തുടങ്ങുന്നു. ഭാരം കുറച്ച ശേഷം ആരോഗ്യത്തോടെ തുടരാനും ഭാരം നിലനിർത്താനുമെല്ലാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓർമ്മ വേണം.

ബന്ധപ്പെട്ട വാർത്തകൾ: ജിം വേണ്ട; ഈ ശീലങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാൻ വളരെയധികം പരിശ്രമം ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുന്നതും, മുടങ്ങാതെയുള്ള വ്യായാമവുമെല്ലാം ഭാരം കുറയ്ക്കാൻ വേണ്ട അനിവാര്യ ഘടകങ്ങളാണ്.

ശരീരഭാരം കുറച്ച് ശേഷം വീണ്ടും ഒഴിവാക്കിയ എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ തുടങ്ങിയാൽ, ആരോഗ്യകരമായ ഭക്ഷണക്രമം താളം തെറ്റുന്നു. ആളുകൾക്ക് ശരീരഭാരം കുറച്ച ഉടൻ തന്നെ ശരീരഭാരം വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ശരീരഭാരം കുറച്ചതിന് ശേഷം അത് നിലനിർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം:

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ അരി സഹായിക്കുമോ?

* നിങ്ങൾ ആഗ്രഹിച്ച രീതിൽ ഭാരം കുറച്ച് കഴിഞ്ഞാൽ, അതിന് വേണ്ടി പിന്തുടർന്ന് പോന്ന ആരോഗ്യകരമായ ശീലങ്ങൾ അവസാനിപ്പിക്കുക എന്ന് അർഥമാക്കുന്നില്ല. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ഏതാനും മാസങ്ങൾ മാത്രമാക്കി പരിമിതപ്പെടുത്തരുത്, എന്നാൽ യഥാർത്ഥത്തിൽ ഇത് നിങ്ങളുടെ ദിനചര്യയായി മാറണം. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉൾപ്പെടുത്തുക, നിങ്ങളുടെ ഭാരം ഒരിക്കലും വീണ്ടും വർദ്ധിക്കില്ല. ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേ ആക്കി, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കാം.

* പലരും ദാഹത്തെ വിശപ്പായി കരുതുകയും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നു. ആദ്യം രണ്ടും തമ്മിൽ വേർതിരിച്ചറിയണം. ഭക്ഷണ ശേഷം വീണ്ടും വിശപ്പ് അനുഭവപ്പെടുന്നെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കാനായി തിരഞ്ഞെടുക്കുക. നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നില്ലെന്നും ആനുപാതികമായി ഭക്ഷണം കഴിക്കുന്നു എന്നും ഉറപ്പാക്കാൻ നിങ്ങൾ കഴിക്കുന്ന ഭക്ഷണം എപ്പോഴും മിതമായ അളവിൽ നിലനിർത്താൻ ശ്രമിക്കുക.

* പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണമാണ് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. ദിവസത്തിലെ ആദ്യ ഭക്ഷണം നിങ്ങൾക്ക് മുന്നോട്ടുള്ള ദിവസത്തിന് ഊർജം പകരുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു. നിങ്ങൾ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ, ശരീരം അലസമായി തുടരുകയും പകലിന്റെ മധ്യത്തോടെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യും.

* ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഭാരം ആരോഗ്യത്തോടെ തുടരാനും ഭാവിയിൽ ശരീരഭാരം വർദ്ധിക്കുന്നത് ഒഴിവാക്കാനും, നിങ്ങളുടെ ഭക്ഷണക്രമത്തിൽ നിന്ന് സംസ്കരിച്ച ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. മിക്കപ്പോഴും, നമ്മുടെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന ബിസ്‌ക്കറ്റ്, മിക്സ്ചർ, ചിപ്സ് തുടങ്ങിയവ കഴിക്കാൻ നമുക്ക് പ്രലോഭനം ഉണ്ടാവും, അവയിൽ മിക്കതും ശുദ്ധീകരിച്ച മാവും പഞ്ചസാരയും ചേർത്തതും ആഴത്തിൽ എണ്ണയിൽ വറുത്തതും ആയതിനാൽ തികച്ചും അനാരോഗ്യകരമാണ്. പഴങ്ങൾ, നട്സ്m വിത്തുകൾ, തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

* വ്യായാമം ചെയ്യുന്നത് കൃത്യമായി തുടരുക. ശരീരത്തെ ചടുലവും ഊർജസ്വലവുമായി നിലനിർത്താൻ 30 മിനിറ്റ് ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്.  ജോഗിംഗ്, വീട്ടിലെ വ്യായാമങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട കായിക വിനോദം എന്നിവയിൽ എന്തുമാവട്ടെ, ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ ദൈനംദിന ഷെഡ്യൂളിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

English Summary: These should definitely be followed if a person does not want to regain the weight
Published on: 06 April 2022, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now