Updated on: 4 May, 2024 12:13 AM IST

ആർത്തവ വിരാമം സാധാരണയായി 45 നും 55 നും ഇടയിലാണ് ഉണ്ടാകുന്നത്.  ആർത്തവ പ്രക്രിയ നിലയ്ക്കുന്ന അവസ്ഥയാണിത്.   ഈ അവസ്ഥയിൽ അണ്ഡാശയങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നത് കുറഞ്ഞുവരികയും പിന്നീട് പൂർണ്ണമായും നിൽക്കുകയും ചെയ്യുന്നു. ഈ സമയത്ത് സ്ത്രീകളിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.   

അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉൽപ്പാദനം നില്‍ക്കുകയും ചെയ്യുന്നതാണ് ഇതിൻറെ പ്രധാന കാരണം. യൗവ്വനം നിലനിര്‍ത്തുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് ഇതില്‍ പ്രധാനം. അണ്ഡോല്പാദനം നിലയ്ക്കുകയും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ചിലർക്ക് 40 വയസ്സ് ആകുമ്പോള്‍ തന്നെ ഇതിൻറെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്.  എന്തൊക്കെയാണ് ആ ലക്ഷണങ്ങൾ എന്ന് നോക്കാം.

ആർത്തവവിരാമത്തിൻറെ ലക്ഷണങ്ങൾ

അസാധാരണമായ ചൂടും വിയർപ്പും തോന്നുക, ഉറങ്ങുമ്പോൾ അമിതമായ വിയർപ്പ്, യോനിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു, ചിലപ്പോൾ അമിത രക്തസ്രാവവും ചിലപ്പോൾ മാസങ്ങളോളം ആർത്തവവും ഉണ്ടാകില്ല, അമിതമായ ക്ഷീണവും ബലഹീനതയും, പേശികളിലും സന്ധികളിലും വേദന. ഇടയ്ക്കിടെ തലവേദന, അമിതമായ മുടി കൊഴിച്ചിൽ, വിഷാദം, പെട്ടെന്ന് സങ്കടം അല്ലെങ്കിൽ ദേഷ്യം വരിക.

ആവശ്യമായ പരിചരണം

ഭക്ഷണത്തിൽ ആരോഗ്യകരമായ ഇനങ്ങൾ ഉൾപ്പെടുത്തുക, ഏകാഗ്രത വർദ്ധിപ്പിക്കുന്ന യോഗയും ധ്യാനവും ചെയ്യുക, പതിവായി 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. മതിയായ ഉറക്കം വളരെ പ്രധാനമാണ്. കാൽസ്യം, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക.

English Summary: These symptoms seen in women can be menopause!
Published on: 04 May 2024, 12:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now