പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ പോലെ കൊളസ്ട്രോളും പ്രധാനമായും ഭക്ഷണരീതിയും ജീവിതരീതിയും മൂലമുണ്ടാകുന്ന രോഗമായതിനാൽ, കഴിക്കാൻ തെരെഞ്ഞുടുക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അതിനോടൊപ്പം പതിവായ വ്യായാമവും അനിവാര്യമാണ്. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ നമ്മുടെ ദിവസേനയുള്ള ഭക്ഷണത്തിൽ ശീലമാക്കേണ്ട ചില പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.
- ചീര; ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ചീര. ഫൈബര്‍ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
- ബീറ്റ്റൂട്ട്: വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയ ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.
- ക്യാരറ്റ്: നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാന്‍ സഹായിക്കും.
കോളിഫ്ലവർ: നാരുകളാൽ സമ്പുഷ്ടമാണ് കോളിഫ്ലവർ. കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും.
വെണ്ടയ്ക്ക: നാരുകൾ സമൃദ്ധമായി അടങ്ങിയിരിക്കുന്ന മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.