Updated on: 28 March, 2024 11:44 PM IST
Things to keep in mind to give birth to babies without birth defects

ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കാനായി ഗർഭകാലത്ത് തന്നെ ആവശ്യമായ പോഷകാഹാരങ്ങളും മറ്റും ചെയ്യുന്നവരാണ് അധികപേരും.  പക്ഷെ ചില സന്ദർഭങ്ങളിൽ കുഞ്ഞുങ്ങള്‍ ജന്മനാ പല രീതിയിലുള്ള വൈകല്യങ്ങളോടെയും ജനിയ്ക്കാറുണ്ട്.  ഇതിന് പല കാരണങ്ങളുമുണ്ട്. ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ ഗര്‍ഭകാലത്ത് ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് വിദഗ്ദ്ധർ പറയുന്നത് നോക്കാം:

- ആദ്യമായി ശ്രദ്ധിക്കേണ്ടത് ശരീരഭാരമാണ്. അമിതണ്ണവും തൂക്കക്കുറവും ഒഴിവാക്കുക. അമിതവണ്ണമുളള സ്ത്രീകള്‍ക്ക് വൈകല്യങ്ങളുളള കുഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. അമിതവണ്ണം ഗര്‍ഭകാലത്ത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് കാരണം. ഇതുപോലെ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരാതെ നോക്കുക. വന്നാല്‍ കൃത്യമായ ചികിത്സയെടുക്കുക.

ദിവസവും 400 ഗ്രാം ഫോളിക് ആസിഡ് കഴിയ്ക്കണം. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആയിരിക്കണം. ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോഴേ ഗര്‍ഭധാരണത്തിന് 2 മാസം മുന്‍പായി ഇത് കഴിയ്ക്കാം. ഗര്‍ഭകാലത്തും കഴിയ്ക്കാം. ഇത് കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള ബ്രെയിന്‍, സ്‌പൈന്‍ സംബന്ധമായ തകരാറുകള്‍ തടയും. ഹീമോഗ്ലോബിന്‍ തോത്, തൈറോയ്ഡ് ഫംഗ്ഷന്‍, തലാസ്മിയ, സിക്കിള്‍ സെല്‍ അനീമിയ, റുബെല്ല തുടങ്ങിയ അവസ്ഥകളുടെ കാര്യത്തില്‍ ആരോഗ്യവിദഗ്ധരോട് ഉപദേശം തേടി വേണ്ട ടെസ്റ്റുകളും മുന്‍കരുതലുകളും എടുക്കണം.

പുതിയ മരുന്നുകൾ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിയ്ക്കുക. ഗര്‍ഭകാലത്ത് സ്ഥിരം കഴിയ്ക്കുന്ന ചില മരുന്നുകള്‍ നിര്‍ത്തേണ്ടി വരും. ഇതും ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യുക.  വാക്‌സിനേഷനുകള്‍ സമയത്ത് എടുക്കണം. കൃത്യമായി വാക്‌സിനേഷനുകള്‍ എടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. പനി പോലുള്ള വന്നാല്‍ അത് അധികമാകാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ എടുത്ത് നിയന്ത്രിയ്ക്കുക. ഇതുപോലെ കടുത്ത ചൂട്, ഇത് കുളിയ്ക്കുന്ന വെള്ളത്തിലെങ്കിലും കുഞ്ഞിന് നല്ലതല്ല. ഇത്‌ കുഞ്ഞിന് വൈകല്യങ്ങള്‍ക്ക് ഇടയാക്കാം.

പുകവലി, മദ്യപാനം, ഡ്രഗ്‌സ്, അന്തരീക്ഷ മലിനീകരണത്തില്‍ നിന്നുള്ള കെമിക്കലുകൾ  എന്നിവയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുക. അത്യാവശ്യമില്ലാതെ എക്‌സ്‌റേ, റേഡിയേഷന്‍, സിടി സ്‌കാന്‍, എംആര്‍ഐ എന്നിവ ചെയ്യാതിരിയ്ക്കുക. കുടുംബപരമായി ഏതെങ്കിലും രോഗാവസ്ഥ, പാരമ്പര്യമായുള്ള ജനിതിക പ്രശ്‌നങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, ഗര്‍ഭധാരണത്തിന് പ്രയാസം നേരിടുക തുടങ്ങിയ പാരമ്പര്യ അവസ്ഥകള്‍ എന്നിവയെക്കുറിച്ച് ഡോക്ടറെ അറിയിക്കുക. മാനസിക സന്തോഷവും പ്രധാനമാണ്.

English Summary: Things to keep in mind to give birth to babies without birth defects
Published on: 28 March 2024, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now